പാണത്തൂർ കല്ലപ്പളളിയിൽ വളർത്തു പട്ടിയെ പുലി പിടിച്ചു ജനങ്ങൾ ഭീതിയിൽ
രാജപുരം : പാണത്തൂർ കല്ലപ്പള്ളിയിൽ വളർത്തു പട്ടിയെ പുലികടിച്ചു കൊണ്ട് പോയി. കല്ലപ്പള്ളിയിലെ എം. എസ്. ഭരതൻ വീട്ടിലെ പട്ടിയെയാണ് പുലി കൊണ്ട് പോയത്. ഇന്നലെ രാത്രി അഴിച്ച് വിട്ട പട്ടിയെ പുലി പിടികൂടുകയായിരുന്നു. ഇദ്ദേഹത്തിൻറെ തന്നെതോട്ടത്തിൽ നിന്നുമാണ് പട്ടിയെ പുലി പിടിച്ചത്. മൂന്ന് പട്ടികളിൽ ഒന്നിനെയാണ് പുലി കൊണ്ട് പോയത്. പട്ടിയുമായി പുലി സമീപത്തെ വനത്തിലേക്ക് കടന്നു. അർദ്ധരാത്രി പട്ടി അസാധാരണമായി കുറക്കുന്നത് വീട്ടുകാർ അറിഞ്ഞിരുന്നു.
വിവരമറിഞ്ഞ് പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. സസപ്പയുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. പാണത്തൂരിൻറെ സമീപ പ്രദേശങ്ങളിൽ ദിവസങ്ങളായി പുലി സാന്നിധ്യമുണ്ട്. പരിയാരം ആര്യങ്ങാനം റോഡിൽ തിങ്കളാഴ്ച രാത്രി പുലിയെ കണ്ടിരുന്നു. ഇവിടെ നിന്നും 10 കിലോമീറ്റർ അകലെയുളള കല്ലപ്പള്ളിയിൽ നിന്നു മാണ് പുലിവളർത്തുനായയെ പിടികൂടിയത്.
No comments