മടിക്കൈ കക്കാട്ട് ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം
കക്കാട്ട് ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണം. പരിക്കേറ്റ നാലോളം വിദ്യാര്‍ത്ഥികളെ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ അന്‍സല്‍, ആഷിര്‍, ദില്‍ഷാദ്, അഫ്‌ലഹ് എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കൂള്‍ അധികൃതര്‍ വിവരമറിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ നീലേശ്വരം പോലീസ് ഏതാനും സീനിയര്‍ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
No comments