റാണിപുരത്ത് ട്രക്കിങ് വഴിയിൽ വീണ്ടും കൊമ്പൻ ; ഇന്നും ട്രക്കിങ് അനുവദിക്കില്ല
റാണിപുരം: സഞ്ചാരികൾ യാത്ര ചെയ്യുന്ന പാതയ്ക്ക് സമീപം മാനിപ്പുറത്ത് മൂന്നാം ദിവസവും കൊമ്പനെ കണ്ടതിനാൽ ഇന്നും റാണിപുരത്ത് വനത്തിനകത്തേക്ക് സഞ്ചാരികളെ കടത്തി വിടില്ല. എല്ലാ ദിവസം രാവിലെ വന സംരക്ഷണ സമിതി വാച്ചർമാർ മാനിപ്പുറത്ത് ആനയുടെ സാന്നിദ്ധ്യം മനസ്സിലാക്കുന്നതിന് വേണ്ടി പരിശോധന നടത്താറുണ്ട്. പരിശോധനയിൽ ആനയില്ലെന്ന് ഉറപ്പാക്കിയിട്ടാണ് സഞ്ചാരികളെ കടത്തിവിടാറ്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലും മാനിപ്പുറത്ത് ആനയുടെ സാന്നിദ്ധ്യം മനസ്സിലാക്കിയതിനാലാണ് സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് ഇന്നും ട്രക്കിങ്ങ് അനുവദിക്കാത്തത്.
No comments