ശബരിമല മുൻ മേൽശാന്തി കുമ്പള ഷേഡിക്കാവിലെ ബ്രഹ്മശ്രീ രാധാകൃഷ്ണ എമ്പ്രാൻ (കടമണ്ണായ-85) അന്തരിച്ചു
ശബരിമല മുന്‍ മേല്‍ശാന്തി കുമ്പള ഷേഡിക്കാവിലെ ബ്രഹ്മശ്രീ രാധാകൃഷ്ണ എമ്പ്രാന്‍ (കടമണ്ണായ-85) അന്തരിച്ചു. 1992 കാലത്താണ് ശബരിമല മേല്‍ശാന്തി ആയിരുന്നത്. ആലപ്പുഴ തുറവൂര്‍ നരസിംഹ സ്വാമി ക്ഷേത്രത്തിലും മേല്‍ശാന്തി സ്ഥാനം വഹിച്ചു. കുമ്പള മേഖലയില്‍ വിവിധ ക്ഷേത്രങ്ങളുടെയും ദേവസ്ഥാനങ്ങളുടെയും തന്ത്രി ആയിരുന്നു. പരേതരായ സുബ്രായ കടമണ്ണായ യുടെയും ലക്ഷ്മിയമ്മയുടെയും മകനാണ്. അവിവാഹിതന്‍. സഹോദരങ്ങള്‍: ശ്രീരാമ കടമണ്ണായ (ഫാര്‍മസിസ്റ്റ്), ജഗദീഷ് കടമണ്ണായ (മുന്‍ ഉദ്യോഗസ്ഥന്‍, ടാറ്റ കൂര്‍ഗ് കോഫി ലിമിറ്റഡ്), ലളിത ശ്രീപതി റാവു, പ്രേമ മഞ്ജുനാഥ അഗ്ഗിത്തായ, വസന്തി പുരന്ദര ശാസ്ത്രി, ഉഷ ഹരിദാസ് ഹെജ്മാടി, സുനന്ദ.
No comments