ഇനി 'നോ ബോഡി ഷെയ്മിങ്'; സംഘടനയുണ്ടാക്കി മൊട്ടത്തലയന്മാർ
തൃശ്ശൂര്‍: വടക്കുനാഥന്റെ മണ്ണിൽ രാവിലെ തന്നെ ഒരു സമ്മേളനം. കണ്ടവർ എല്ലാം ഒന്ന് നോക്കി എന്താ സംഭവമെന്ന്. ചിലര്‍ക്ക് സംശയം, 'ഇതെന്താ ഇവിടെ മൊട്ടകളുടെ സംസ്ഥാന സമ്മേളനമാണോ'യെന്ന്. അതെ, സമ്മേളനം തന്നെയാണ് നടന്നത്. അങ്ങനെ പുതിയ സംഘടനയുണ്ടാക്കിയിരിക്കുകയാണ് തല കഷണ്ടിയായവർ. 'മൊട്ട' എന്നാണ് സംഘടനയ്ക്ക് പേര് നൽകിയിരിക്കുന്നത്.
കേരളത്തിലാണ് തലമുടിക്ക് ഇത്രയും പ്രാധാന്യം കൊടുക്കുന്നതെന്നും. വിദേശങ്ങളില്‍ മൊട്ടകളാണ് സുന്ദരന്മാരെന്നാണ് ഇവരുടെ വാദം. സമൂഹത്തിന് പോസിറ്റീവ് ആയ കാര്യങ്ങള്‍ ചെയ്യാനും കൂടിയാണ് മൊട്ട എന്ന പേരിൽ ഈ കൂട്ടായ്മ രൂപീകരിക്കുന്നതെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി. ബോഡി ഷെയിമിങ്ങിനെതിരെയുള്ള പ്രചാരണമാണ് ആദ്യം നടത്തുക. 'മൊട്ടയടിച്ചാല്‍ ഫ്രീക്കാവും അല്ലെങ്കില്‍ പെട്ടയാകും', 'വിഗ്ഗ് വെച്ചാല്‍ ഹാപ്പിയാവില്ല, വിഗ്ഗുകള്‍ വലിച്ചെറിയൂ, മുടി വടിക്കൂ' ഇത്തരം മുദ്രാവാക്യങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നത്.
തീരെ മുടിയില്ലാത്ത കഷണ്ടിത്തലയന്മാരല്ല ഇവർ. കുറച്ചെങ്കിലും മുടിയുള്ളവരാണ്, പക്ഷേ ദിവസവും തലമുടി വടിച്ച് നടക്കുന്നവര്‍. ഇതിന് വലിയ ധൈര്യംതന്നെ വേണം. ഇങ്ങനെയുള്ളവര്‍ക്ക് വലിയ ആത്മവിശ്വാസം ഉണ്ടാകുമെന്നും കൂട്ടായ്മയ്ക്ക് തുടക്കമിട്ട സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കൂടിയായ സജീഷ് കുട്ടനെല്ലൂര്‍ പറയുന്നു.ഇതൊരു തുടക്കമാണ്. കഷണ്ടിത്തലയന്മാരുടെ കൂട്ടായ്മകളുണ്ടെങ്കിലും തലമൊട്ടയടിക്കുന്നവരുടെ കൂട്ടായ്മ ആദ്യമായാണ്.
No comments