സെസ്സ് പിരിവ് ഊർജ്ജിതമാക്കണം; നിർമ്മാണ തൊഴിലാളി സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ സമ്മേളനം
അജാനൂര്‍:നിര്‍മ്മാണതൊഴിലാളി ക്ഷേമ പെന്‍ഷന്‍, മറ്റു ആനുകൂല്യങ്ങള്‍ എന്നിവ കൃത്യമായി തൊഴിലാളികള്‍ക്ക് ലഭിക്കാത്തത് ആശങ്കയുളവാക്കുന്നു. ഈ മേഖലയില്‍ പുതിയ തൊഴിലാളികളുടെ വരവിനെ ഇത് സാരമായി ബാധിക്കുന്നു. അതിനാല്‍ തൊഴിലാളികളുടെ ആശങ്കയകറ്റി സെസ്സ് പിരിവ്ഊര്‍ജ്ജിതമാക്കണമെന്ന് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ സമ്മേളനം പ്രമേയത്തിലൂടെഅധികൃതരോട് ആവശ്യപ്പെട്ടു. അടോട്ട് എ. കെ. നാരായണന്‍ നഗറില്‍ നടന്ന സമ്മേളനം യൂണിയന്‍ കാസര്‍കോട് ജില്ലപ്രസിഡണ്ട് എം. വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ കാഞ്ഞങ്ങാട് ഏരിയാ പ്രസിഡണ്ട് കെ. ശശി രാവണീശ്വരം അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി സെക്രട്ടറി പി. ദാമോദരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു ശ്രീധരന്‍ പെരിയ രക്തസാക്ഷി പ്രമേയവും പി. കെ. പ്രകാശന്‍ അനുശോചന പ്രമേയവും സി. വി.കൃഷ്ണന്‍ എസ് ശശി എന്നിവര്‍ പ്രമേയവും അവതരിപ്പിച്ചു ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് സുജാത, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗങ്ങളായ കാറ്റാടി കുമാരന്‍, വി.ചന്ദ്രന്‍, യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം.ബാലകൃഷ്ണന്‍ കാലിക്കടവ്,എം. ശോഭ. കെ. ജി.സജിവന്‍ എന്നിവര്‍ സംസാരിച്ചു.സംഘാടകസമിതി ചെയര്‍പേഴ്‌സണ്‍ വി.വി. തുളസി സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ വി. രാജന്‍ പാലക്കി നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി കെ.ശശി രാവണീശ്വരം (പ്രസിഡണ്ട്) പി. ദാമോദരന്‍ (സെക്രട്ടറി) കെ. ജി സജിവന്‍.( ട്രഷറര്‍) രാജന്‍ പാലക്കി, എം. ശോഭ. യേശുദാസ് (ജോയിന്റ് സെക്രട്ടറിമാര്‍ ) എസ്. ശശി, ശ്രീധരന്‍ പെരിയ, മുട്ടില്‍ പ്രകാശന്‍(വൈസ് പ്രസിഡണ്ട്മാര്‍) എന്നിവരെ തിരഞ്ഞെടുത്തു
No comments