കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ പി എസ് ടി എ )അക്കാദമിക്കൗൺസിലിന്റെ നേതൃത്വത്തിൽ ചിറ്റാരിക്കാൽ ഉപജില്ല സ്വദേശ് ക്വിസ് കരിമ്പിൽ ഹൈസ്കൂൾ കുമ്പള പള്ളിയിൽ വച്ച് നടന്നു
ഭീമനടി:കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ പി എസ് ടി എ )അക്കാദമിക്കൗൺസിലിന്റെ നേതൃത്വത്തിൽ ചിറ്റാരിക്കാൽ ഉപജില്ല സ്വദേശ് ക്വിസ് കരിമ്പിൽ ഹൈസ്കൂൾ കുമ്പള പള്ളിയിൽ വച്ച് നടന്നു.ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം കെ പി എസ് ടി എ സംസ്ഥാന മീഡിയ സെൽ ചെയർമാൻ വർഗീസ് സി എം നിർവഹിച്ചു.വിജയികൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഉമേശൻ വേളൂർ ഉപഹാര വിതരണം നടത്തി.യോഗത്തിൽ കെ പി എസ് ടി യെ ഉപജില്ലാ പ്രസിഡണ്ട് ജിജോ പി ജോസഫ് അധ്യക്ഷത വഹിച്ചു. വി കെ പ്രഭാവതി,ശ്രീജ പി ,റോയി കെ റ്റി ,മാർട്ടിൻ ജോർജ്,സോജിൻ ജോർജ്, റ്റി ജി ദേവസ്യഎന്നിവർ സംസാരിച്ചു.വിജയികൾ എൽ പി വിഭാഗം:ഒന്നാം സ്ഥാനം ആദിദേവ് എം കെ (നിർമ്മലഗിരി എ എൽ പി എസ് വെള്ളരിക്കുണ്ട് )രണ്ടാം സ്ഥാനം: യദുനന്ദ് (ഗവ: എൽ പി എസ് മൗക്കോട്) മൂന്നാം സ്ഥാനം മാധവ് മുരളി (എസ് കെ ജി എം എ യു പി എസ് കുമ്പളപ്പള്ളി )
യു പി വിഭാഗം
ഒന്നാം സ്ഥാനം: ശ്രീനന്ദ് എസ് നായർ (സെൻറ് ജോസഫ്സ് യു പി എസ് കരുവുള്ളടുക്കം)
രണ്ടാം സ്ഥാനം:ആൻവിയ ആർ എസ് (സെൻറ് ജോസഫ്സ് യുപിഎസ് കരുവുള്ള ടുക്കം)മൂന്നാം സ്ഥാനം: സീതാലക്ഷ്മി (സെൻതോമസ് എച്ച്എസ്എസ് തോമാപുരം)
ശ്രേയ പാർവതി (ഗവ. എച്ച് എസ് എസ് പരപ്പ )
ഹൈസ്കൂൾ വിഭാഗം: ഒന്നാം സ്ഥാനം:പ്രാർത്ഥന നമ്പ്യാർ സി. കെ (ഗവ. എച്ച് എസ് എസ് ചായ്യോത്ത്)
രണ്ടാം സ്ഥാനം:വിവേക് കെ ജോസഫ് ( സെൻ്റ് തോമസ് എച്ച് എസ് എസ് തോമാപുരം)
മൂന്നാം സ്ഥാനം: കിരൺ മനോജ് ( വരക്കാട് എച്ച് എസ് വരക്കാട്)
ഹയർ സെക്കൻ്ററി വിഭാഗം:
ഒന്നാം സ്ഥാനം: ഋതു നന്ദ സി ( ജിഎച്ച് എസ് എസ് ബളാൽ)
രണ്ടാം സ്ഥാനം:നീരജ് കുമാർ കെ.വി (ജി.എച്ച് എസ് എസ് പരപ്പ )
മൂന്നാം സ്ഥാനം:ജിത്തു വർഗീസ് (ജി എച്ച് എസ് എസ് ബളാൽ )
ആൻ്റണി മാത്യു (വരക്കാട് എച്ച് എസ് എസ് വരക്കാട്) '
No comments