Breaking News

തലശേരി ധർമ്മടത്ത് ആംബുലൻസും ഫയർ ഫോഴ്‌സ് വാഹനവും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു


തലശ്ശേരി : തലശ്ശേരി മെയ്തു പാലത്തിന്റെ മുകളിൽ ആംബുലൻസും അഗ്നിരക്ഷാസേന വാഹനവും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരണപ്പെട്ടു 

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ആണ്ടല്ലൂർ കാവിനടുത്ത് പാലയാട്ടെ ഹരിദാസിന്റെ മൃതദേഹവും കയറ്റി പോവുകയായിരുന്ന ആംബുലൻസിന് നേരെ ഒരു ബൈക്കിനെ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു അപകടം പരിയാരം മെഡിക്കൽ കോളേജ് സ്റ്റാൻഡിലെ ആംബുലൻസ് ഡ്രൈവർ ഓണപ്പറമ്പ് കൊട്ടിലെ സ്വദേശി മിഥുൻ (36) മരണപ്പെട്ടത്  ആംബുലൻസി ഉണ്ടായിരുന്ന രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു

No comments