Breaking News

വള്ളിക്കടവിലെ സ്ക്കറിയ ഐസക്കിന്റെ ചികിത്സയ്ക്കായി എസ്പിസി കേഡറ്റുകളുടെ നേതൃത്വത്തിൽ സ്വരൂപിച്ച തുക ഏ.എസ്.പി പി ബാലകൃഷ്ണൻ നായർ കൈമാറി


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് സ്കൂളിലെ എസ്പിസി കേഡറ്റിന്റെ അച്ചൻ സ്ക്കറിയ ഐസക്കിന്റെ കരൾമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് എസ്പിസി കേഡറ്റുകളുടെ നേതൃത്വത്തിൽ ജില്ലയിലെ കേഡറ്റുകൾ, അധ്യാപകർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നായി സ്വരൂപിച്ച 405270 രൂപ കാസർകോട് ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എസ്പിസി നോഡൽ ഓഫീസറും അഡീഷണൽ എസ്പിയുമായ പി ബാലകൃഷ്ണൻ നായർ സെന്റ് ജൂഡ്സ് സ്ക്കൂൾ എസ്പിസി ചാർജ് വഹിക്കുന്ന അധ്യാപിക റാണി എം ജോസഫിന് കൈമാറി. എസ്പിസി ജില്ലാ കോർഡിനേറ്റർ സി ഗോപീകൃഷ്ണൻ അധ്യക്ഷനായി. കോടത്ത് ഹയർസെക്കൻഡറി സ്കൂൾ പ്രധാനധ്യാപകൻ കെ അശോകൻ, ചട്ടഞ്ചാൽ എസ്പിസി അധ്യാപകനായ ഇ ജെ ഹരികൃഷ്ണൻ, പൊലീസ് ഉദ്യോഗസ്ഥരായ സി കെ സരിത, പ്രദീപൻ കോതോളി എന്നിവർ സംസാരിച്ചു. ചടങ്ങിൽ പൊലീസ് സർവീസിൽ നിന്നും അധ്യപകനായി പോകുന്ന സിവിൽ പൊലീസ് ഓഫീസർ എസ്പിസി

 പ്രോജക്ട് അസിസ്റ്റൻ്റ് കെ അനൂപിന് യാത്രയയപ്പ് നൽകി. എസ്പിസി അസ്സിസ്റ്റന്റ് നോഡൽ ഓഫീസർ എസ്ഐ ടി തമ്പാൻ സ്വാഗതവും ഡ്രിൽ ഇൻസ്ട്രക്ടർ എം ശൈലജ നന്ദിയും പറഞ്ഞു.

No comments