Breaking News

ജില്ലാ പഞ്ചായത്ത് കണ്ണിവയൽ ഗവ. ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച അസംബ്ലി ഹാൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി ബേബി ഉദ്ഘാടനം ചെയ്തു


ചിറ്റാരിക്കാൽ :  ജില്ലാ പഞ്ചായത്ത് കണ്ണിവയൽ ഗവ. ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച അസംബ്ലി ഹാൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി ബേബി ഉദ്ഘാടനം ചെയ്തു.നവീകരിച്ച സയൻസ് ലാബ് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ ശകുന്തള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷനായി. ടി‌ടിയിൽ നിന്ന് അധ്യാപക യോഗ്യത പരീക്ഷയായ കെ ടെറ്റ് പാസായ കുട്ടികൾക്ക് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അഡ്വ.എസ് എൻ  സരിത ഉപഹാരങ്ങൾ വിതരണം ചെയ്തു. കണ്ണിവയൽ ടിടിഐ സ്ഥാപിക്കുന്നതിന് നേതൃത്വം വഹിച്ച ജേക്കബ് കാനാട്ടിനെ ജില്ലാ പഞ്ചായത്ത് അംഗ് ജോമോൻ ജോസ് ആദരിച്ചു. ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ടി വി മധുസൂദനൻ മുഖ്യാതിഥിയായി. ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ രഘുറാം ഭട്ട് മുഖ്യപ്രഭാഷണം നടത്തി. ചിറ്റാരിക്കൽ എഇഒ പി പി രത്നാകരൻ, പിടിഎ പ്രസിഡന്റ് പി വിജയൻ, വൈസ് പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി, കണ്ണിവയൽ ഗവ. യുപി സ്കൂൾ പ്രധാനധ്യാപകൻ  ജോബി തോമസ്, ജിപ്സ പി ദേവസ്യ, സാന്ദ്ര രാജ് എന്നിവർ സംസാരിച്ചു.  ടിടിഐ പ്രിൻസിപ്പൽ ജസീന്ത ജോൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ. പി രതീഷ് നന്ദിയും പറഞ്ഞു

No comments