Breaking News

'എടിഎം കുത്തിത്തുറന്നത് കേരള പൊലീസിന്റെ അന്വേഷണ മികവ് പരീക്ഷിക്കാൻ': വിചിത്ര വാദവുമായ് കാസർകോട് പിടിയിലായ മോഷ്ടാവ്

 


കാസർകോട് : മൊഗ്രാലില്‍ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം പൊളിച്ച്‌ പണം കവരാൻ ശ്രമിച്ചതിന് മൊഗ്രാല്‍ കൊപ്പള്ളത്തെ എ.എം,മുസാഫഹദിനെ (22) യാണ് പിടികൂടിയത് . കുമ്ബള ഇൻസ്പെക്ടർ കെ.പി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 3 ദിവസത്തിലേറെ നടത്തിയ നിരീക്ഷണത്തിലൂടെയാണ് യുവാവിനെ പിടികൂടിയത്. 4 വർഷത്തോളം ഗള്‍ഫിലായിരുന്ന യുവാവ് ഈയിടെയാണ് നാട്ടിലെത്തിയത്.

ജോലികളൊന്നും ചെയ്യാതെ കറങ്ങി നടക്കുമ്പോഴാണ് കേരള പൊലീസിൻ്റെ അന്വേഷണ മികവ് പരീക്ഷിക്കാൻ തനിക്ക് തോന്നിയത് ഇതിനായാണ് എടിഎം കവർച്ച എന്നൊരു വിദ്യയുമായി രംഗത്തിറങ്ങിയതെന്നും യുവാവ് പൊലീസിനോടു പറഞ്ഞു. എന്നാല്‍ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. ജൂലായ് 31ന് പുലർച്ചെ 3നും നാലിനും ഇടയിലാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊഗ്രാലിലുള്ള എടിഎം കുത്തിത്തുറന്ന് പണം കവരാൻ യുവാവ് ശ്രമം നടത്തിയത്. ഇതിനിടെ രാത്രികാല പട്രോളിങ് നടത്തുകയായിരുന്ന പൊലീസിന്റെ വാഹനം വരുന്നത് കണ്ടതോടെ ശ്രമം ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടു.


എന്നാല്‍ എടിഎം കൗണ്ടറിലുള്ള സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിയുന്ന കാര്യം ഇയാള്‍ മനസ്സിലാക്കിയില്ല. തലയില്‍ തൊപ്പിയും ശരീരമാകെ കവർ ചെയ്യുന്ന രീതിയിലുള്ള വസ്ത്രവും ധരിച്ച്‌ കയ്യില്‍ ആയുധങ്ങളുമായിട്ടാണ് കവർച്ചയ്‌ക്കെത്തിയത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ചിലരെ കാണിച്ചതോടെയാണ് മോഷ്ടാവ് നാട്ടുകാരനാണെന്ന് പൊലീസ് അറിഞ്ഞത്. പിന്നീട് യുവാവിനെ തിരിച്ചറിഞ്ഞ പൊലീസ് ഓരോ ചലനങ്ങളും കൃത്യമായി മനസ്സിലാക്കിയതിനു ശേഷമാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

No comments