സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജി.എച്ച് .എസ്.എസ് മാലോത്ത് കസബയിൽ കവിതാ രചനാ മത്സരം നടത്തുന്നു
ജി.എച്ച് . എസ്. എസ് മാലോത്ത് കസബ യിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും കൾച്ചറൽ ഫോറത്തിൻ്റെയും ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കാസറഗോഡ് ജില്ലയിലെ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി കവിതാ രചനാ മത്സരം നടത്തുന്നു. ആഗസ്റ്റ് 15 ന് രാവിലെ 10-30 ന് മാലോത്ത് കസബ സ്കൂളിൽ വെച്ചാണ് മത്സരം. പൊതുവിദ്യാലയങ്ങളിലെ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ഒരു സ്കൂളിൽ നിന്ന് 2 കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒന്നാം സ്ഥാനത്തിന് 1501 രൂപയും മെമെൻ്റോയും രണ്ടാം സ്ഥാനത്തിന് 1001 രൂപയും മെമെൻ്റോയും സമ്മാനമായി ലഭിക്കും. മത്സരാർഥികൾ 12-08-2024, 4 pm ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം. കവിതാരചനയ്ക്കുള്ള വിഷയം മത്സരത്തിന് 10 മിനിട്ട് മുമ്പ് നൽകുന്നതാണ്. പങ്കെടുക്കുന്നവർ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്
മാർട്ടിൻ ജോർജ്- 8547772728
ഗീത സി-9495339419
No comments