Breaking News

ഉരുള്‍പ്പൊട്ടലിൽ വാഹനം നഷ്ടപ്പെട്ട നിയാസിന് കൈത്താങ്ങ്; യൂത്ത് കോൺഗ്രസ് വാഗ്ദാനം ചെയ്ത ജീപ്പ് കൈമാറി



കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ ഉപജീവനമാര്‍ഗമായ ജീപ്പ് നഷ്ടപ്പെട്ട നിയാസിന് യൂത്ത് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത ജീപ്പ് കൈമാറി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയാസിന് താക്കോല്‍ കൈമാറി. നിയാസിന് ജീപ്പ് വാങ്ങി നല്‍കുമെന്ന് നേരത്തെ യൂത്ത് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. പിന്നാലെ നിരവധി പേര്‍ സഹായവുമായി രംഗത്തെത്തുകയുമുണ്ടായി. ഫണ്ണീസ് വാട്സ്ആപ്പ് കൂട്ടായ്മയുടെ സഹായത്തോടെയാണ് ജീപ്പ് വാങ്ങിയത്.

ഇടുക്കിയില്‍ നിന്നാണ് നിയാസ് ഉപയോഗിച്ച ഥാറിന് സമാനമായ സെക്കന്റ് ഹാന്‍ഡ് വാഹനം കണ്ടെത്തിയത്. തുടര്‍ന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ന് നിയാസിന് കൈമാറിയത്. വാഹനത്തിന് വേണ്ടി സമൂഹമാധ്യമമായ ഫേസ്ബുക്കിലടക്കം യൂത്ത് കോണ്‍ഗ്രസ് പ്രചരണം നടത്തിയിരുന്നു. പുതിയ വാഹനം വാങ്ങി നല്‍കാനായിരുന്നു സംഘടനയുടെ തീരുമാനമെന്നും എന്നാല്‍, പഴയ വാഹനം മതിയെന്ന നിയാസിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് അത്തരമൊരു വാഹനം തേടുന്നതെന്നുമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കിയത്.

No comments