പുഷ്പൻ്റെ വിയോഗത്തിൽ ഡിവൈഎഫ്ഐ പരപ്പ മേഖലാ കമ്മിറ്റി നേതൃത്വത്തിൽ മൗനജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു
പരപ്പ : ഡിവൈഎഫ്ഐ പരപ്പ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര വിപ്ലവകാരി പുഷ്പൻ്റെ വിയോഗത്തിൽ മൗനജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു. അനുശോചനയോഗം ഡിവൈഎഫ്ഐ മുൻ ജില്ലാ ജോയൻ്റ് സെക്രട്ടറി എ ആർ രാജു ഉദ്ഘാടനം ചെയ്തു.മേഖല ട്രഷറർ അഗജ എ ആർ അധ്യക്ഷത വഹിച്ചു.ഗിരീഷ് കാരാട്ട്. സി. രതീഷ് വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി അമൽ തങ്കച്ചൻ സ്വാഗതം പറഞ്ഞു . മേഖലാ കമ്മിറ്റി അംഗങ്ങളായ സുനീഷ് പി. എം , സ്വപ്ന എ. വി ,സതീഷ്.എം ധനേഷ്, ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
No comments