കമ്പല്ലൂർ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം പുതുതായി നിർമ്മിച്ച സരസ്വതി മണ്ഡപം പ്രശസ്ത ഗായിക ഡോ. കെ.എസ് ചിത്ര ക്ഷേത്രത്തിലേക്ക് സമർപ്പിക്കും
കമ്പല്ലൂർ : കമ്പല്ലൂർ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം ഒക്ടോബർ 3 ന് ആരംഭിക്കും. ഒക്ടോബർ 3 ന് രാവിലെ 6 മണിക്ക് നടക്കുന്ന ഗണപതി ഹോമത്തോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും . 5.30 ന് ലളിത സഹസ്രനാമ പാരായണം, 6 മണിക്ക് നവരാത്രി ദീപം തെളിക്കൽ. രാവിലെ 7 മണി മുതൽ നാരയണീയ പാരായണം. വൈകുന്നേരം 6.30ന് സൂര്യനന്ദൻ്റെ സംഗീത കച്ചേരി.
4 ന് വൈകുന്നേരം 6.30ന് ശ്രുതി മണ്ടൂരിൻ്റെ സംഗീതാർച്ചന. 5 ന് വി.പി. രാജഗോപാലൻ നീലേശ്വരത്തിൻ്റെ പുല്ലാങ്കുഴൽ കച്ചേരി. 6 ഞായറാഴ്ച രാവിലെ 11 മണിക്ക് വല്ല്യാറ കുടുംബം നിർമിച്ച സരസ്വതി മണ്ഡപം ക്ഷേത്രത്തിലേക്ക് സമർപ്പിക്കൽ. പ്രശസ്ത ഗായിക ഡോ. കെ.എസ് ചിത്രയാണ് സരസ്വതി മണ്ഡപം ക്ഷേത്രത്തി ലേക്ക് സമർപ്പിക്കുന്നത്. ക്ഷേത്ര തന്ത്രി കാളകാട്ടില്ലത്ത് നാരായണൻ തിരുമുമ്പും, ക്ഷേത്ര മേൽശാന്തി അട്ടോളി ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരിയും ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് ഏ.വി.സുധാകരൻ രചിച്ച ഭക്തി ഗാനങ്ങളുടെ പ്രകാശനം. രാത്രി 7 മണിക്ക് രാജേഷ് തൃക്കരിപ്പൂരിൻ്റെ സംഗീത കച്ചേരി.
7 തിങ്കളാഴ്ച വൈകുന്നേരം 6.30 ന് രാജ് മോഹൻ കൊല്ലത്തിൻ്റെ സംഗീതാർച്ചന. 8 ചൊവ്വാഴ്ച വൈകുന്നേരം 6.30 ന് കെ. പി. നവമിയുടെ ഭരതനാട്യം, തുടർന്ന് ഭക്തി ഗാനമേള. 9 ബുധനാഴ്ച വൈകുന്നേരം 6.30 ന് രജിത സുരേഷ് നീലേശ്വരത്തിൻ്റെ സംഗീത സുധ.10 ന് പി.കെ. അരുൺകുമാറിൻ്റെ സാക്സ് ഫോൺ കച്ചേരി. 11 ന് രാവിലെ 8 മണി മുതൽ ലളിത സഹസ്ര നാമ പാരായണം. വൈകുന്നേരം 6 മണിക് ഗന്ഥം വയ്ക്കൽ, 6.30 ന് കമ്പല്ലൂർ നൂപുരം സ്ക്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്താർച്ചന ' 12 ശനിയാഴ്ച രാവിലെ 6.30 മുതൽ ആയുധ പൂജ, ഗ്രന്ഥപൂജ , വാഹന പൂജ. വൈകുന്നേരം 6.30 ന് കെ.ഭാഗ്യലക്ഷ്മിയും കുമാരി ആർ. രാമശ്രീയും നടത്തുന്ന സംഗീത കച്ചേരി. 13 ന് രാവിലെ ഗൃന്ഥം എടുക്കൽ, 7 ന് വിദ്യാരംഭം, രാവിലെ 8.30 മുതൽ സംഗീതാർച്ചന. വൈകുന്നേരം 6.30 ന് കുച്ചിപ്പിടി, തുടർന്ന് ഷിജു കരുണാകരൻ്റെ സംഗീതാർച്ചന. 13 ന് ക്ഷേത്രകലാ അക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ മുഖ്യതിഥിയായിരിക്കും.
നവരാത്രി സംഗീതോത്സവത്തിനും സരസ്വതി മണ്ഡപ സമർപ്പണത്തിനും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്രത്തിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ ചൈതന്യ സന്തോഷ് , കൺവീനർ എം.വി സത്യൻ, ടി.വി ചന്ദ്രൻ, ഏ.വി വിനീഷ്, എം. വി ബാബു നമ്പ്യാർ, കെ. ധനേഷ് , എ.വി. ഗോവിന്ദൻ നായർ എന്നിവർ സംബന്ധിച്ചു. |
No comments