Breaking News

പൂടംങ്കല്ലിൽ മെഗാ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 27 ന് : വിവിധ സബ് കമ്മിറ്റി യോഗം ചേർന്നു


രാജപുരം : പൂടുങ്കല്ല് ജവഹര്‍ ആര്‍ട്സ് ആന്റ് സ്‌പോര്‍ട്സ് ക്ലബ്ബ് മംഗളുരു ഏനപ്പൊയ മെഡിക്കല്‍ കോളേജുമായി ചേര്‍ന്ന് പൗരാവലി, പഞ്ചായത്തുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ഒക്ടോബര്‍ 27 ന് പൂടുംങ്കല്ലില്‍ സംഘടിപ്പിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാന്‍ വിവിധ സബ് കമ്മിറ്റി യോഗം ചേര്‍ന്നു. സംഘാടക സമിതി ചെയര്‍മാന്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റും ജനറല്‍ കണ്‍വീനറുമായ ടി.യു.മാത്യു, പഞ്ചായത്തംഗം ബി.അജിത് കുമാര്‍, ക്ലബ്ബ് സെക്രട്ടറി ജോസ് ജോര്‍ജ്,’ വി.പ്രഭാകരന്‍, വിവിധ സബ് കമ്മിറ്റി ചെയര്‍മാന്മാര്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. കോടോം ബേളൂര്‍, പനത്തടി, ബളാല്‍ പഞ്ചായത്ത് പ്രസിഡന്റുമാരെ നേരില്‍ കണ്ട് സഹകരണം അഭ്യര്‍ത്ഥിക്കാനും, പരസ്യ പ്രചാരണം ആരംഭിക്കാനും തീരുമാനിച്ചു. ക്യാമ്പിന്‍ ആയിരത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് പ്രാഥമികവിലയിരുത്തല്‍

No comments