Breaking News

പാർലമെൻറ് ഇലക്ഷൻ വേതനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കെ പി വി യു- സിഐടിയു കാസർഗോഡ് ജില്ലാ കമ്മിറ്റി കാസർഗോഡ് ജില്ലാ കളക്ടർക്ക് നിവേദനം നൽകി


കാഞ്ഞങ്ങാട് : പാർലമെൻറ് ഇലക്ഷൻ വേതനം എത്രയും പെട്ടന്ന് ലഭ്യമാവണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കെ പി വി യു- സിഐടിയു കാസർഗോഡ് ജില്ലാ കമ്മിറ്റി കാസർഗോഡ് ജില്ലാ കലക്ടർ  ഇമ്പശേഖരന് നിവേദനം നൽകി.

ജില്ലാ സെക്രട്ടറി വി.സുരേഷ്, പ്രസിഡണ്ട് ബാബു രസിത ജില്ലാ ഭാരവാഹികളായ ദിനു മേക്കാട്ട് ,സന്തോഷ് കുമാർ, ഹരീഷ് കുഞ്ഞി കൊച്ചി എന്നിവർ പങ്കെടുത്തു. കൂടാതെ കേരള മുഖ്യമന്ത്രി, എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ എന്നിവർക്കും നിവേദനം നൽകി

ഇലക്ഷൻ റിസൾട്ട് വന്നു പുതിയ സർക്കാർ നിലവിൽ വന്നിട്ടു മൂന്ന് മാസം പിന്നിട്ടെങ്കിലും ഇലക്ഷന്റെ ഭാഗമായി പ്രവർത്തിച്ച വീഡിയോഗ്രാഫർമാർക്ക് വേതനം ലഭിച്ചിട്ടില്ല . ഇതേ തുടർന്ന് നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് കളക്ടർക്ക് നിവേദനം സമർപ്പിച്ചത് .

No comments