പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം സമ്പൂർണത അഭിയാൻ പ്രഖ്യാപന സമാപന സമ്മേളനം ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു
പരപ്പ : സമ്പൂർണത അഭിയാൻ, വിവിധ പദ്ധതികളുടെ നേട്ടം കൂടുതൽ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കിയെന്ന് ഇ. ചന്ദ്രശേഖരൻ എം.എൽ. എ പറഞ്ഞു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം സമ്പൂർണത അഭിയാൻ പ്രഖ്യാപന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജില്ലാ കലക്ടറെയും ജനപ്രതിനിധികളെയും മറ്റ് നിർവ്വഹണ ഉദ്യോഗസ്ഥരെയും എം.എൽ. എ അഭിനന്ദിച്ചു.
പരപ്പബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പരപ്പ ആസ്‌പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിൽ ഉൾപ്പെട്ട പ്രധാന സൂചകങ്ങളായ എ.എൻ.സി രജിസ്ട്രേഷൻ, ജീവിതശൈലി രോഗങ്ങളുടെ നിർണ്ണയം, ഗർഭിണികൾക്കുള്ള പോഷകാഹാര വിതരണം, കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കുള്ള റിവോൾവിംഗ് ഫണ്ട് വിതരണം എന്നിവ 100% കൈവരിക്കുന്നതിന് നീതി ആയോഗ് ആവിഷ്കരിച്ച പദ്ധതിയാണ് സമ്പൂർണത അഭിയാൻ.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ വിശിഷ്ടാതിഥിയായി. സബ് കളക്ടർ പ്രദീക് ജയിൻ,
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ്, വിവിധ വകുപ്പുകളിലെ നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പി. എം. എ.വൈ (ജി) പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും പുതിയ വീടുകൾക്കുള്ള ആദ്യ ഗഡു വിതരണവും എം.എൽ. എ നിർവ്വഹിച്ചു.മികച്ച സേവനം നടത്തിയ ഉദ്യോഗസ്ഥരെ ചടങ്ങിൽ ജില്ലാ കലക്ടർ ആദരിച്ചു. ക്ഷീരകർഷകർക്കുള്ള സബ്സിഡിയും വിതരണം ചെയ്തു.
ചടങ്ങിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. രാജേഷ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ നന്ദിയും പറഞ്ഞു.
No comments