സിപിഐഎം കാലിച്ചാനടുക്കം ലോക്കൽ സമ്മേളനത്തിൻ്റെ പ്രചാരണ ശില്പം ശ്രദ്ധേയമായുന്നു പാഴ് വസ്തുക്കൾ കൊണ്ട് ബാനം സ്വദേശി പി. രാജീവനാണ് ശിൽപം നിർമ്മിച്ചത്
ബാനം: സിപിഐഎം കാലിച്ചാനടുക്കം ലോക്കൽ സമ്മേളനത്തിൻ്റെ പ്രചാരണ ശില്പം സിപിഐഎം ബാനം Ist ബ്രാഞ്ചിനു വേണ്ടി സെക്രട്ടറി പി. രാജീവൻ്റെ നേതൃത്വത്തിൽ തയ്യാറാക്കിയത്. തെങ്ങിൻ്റെ മട്ടലും കവുങ്ങിൻ്റെ പാളയും മറ്റു പാഴ് വസ്തുക്കളും ഉപയോഗിച്ചാണ് ഏതാനും ദിവസം കൊണ്ട് മനോഹരമായ തെയ്യത്തിൻ്റെ ശില്പം രാജീവൻ തയ്യാറാക്കിയത്. പാർട്ടി ജില്ലാ കമ്മിറ്റിയംഗം അഡ്വ: വി പി പി മുസ്തഫ ശിൽപം അനാശ്ചാദനം ചെയ്തു. ബാലസംഘം വേനൽ തുമ്പി കലാജാഥയുടെ ശില്ലങ്ങളും മറ്റു ആടയാഭരണങ്ങളും മറ്റും ചെറിയ ചെലവിൽ നിർമ്മിച്ച് ശ്രദ്ധേയനായ രാജീവൻ മറ്റ് കമനീയ രൂപങ്ങളും നിർമിച്ചിട്ടുണ്ട്
No comments