മയ്യങ്ങാനം ശ്രീ വിഷ്ണു മൂർത്തി ക്ഷേത്രം നവീകരണ ബ്രഹ്മകലശ മഹോത്സവത്തിൻ്റെ ഭാഗമായുള്ള ധനസമാഹരണ യജ്ഞവും ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നടന്നു. എടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമി ഉദ്ഘാടനം നിർവഹിച്ചു
വെള്ളരിക്കുണ്ട് : 2025 ഫെബ്രുവരി 28 മുതൽ മാർച്ച് 5 വരെ നടക്കുന്ന മയ്യങ്ങാനം ശ്രീ വിഷ്ണു മൂർത്തി ക്ഷേത്രം നവീകരണ ബ്രഹ്മകലശ മഹോത്സവത്തിന് മുന്നോടിയായുള്ള ധനസമാഹരണ യജ്ഞവും ആഘോഷകമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനവും എടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമി നിർവഹിച്ചു. പ്രശസ്ത സിനിമാ സീരിയൽ നടൻ കൂക്കൾ രാഘവനിൽ നിന്നുമാണ് ആദ്യ സംഭാവന സ്വീകരിച്ചത്. ആഘോഷകമ്മിറ്റി ചെയർമാൻ കെ.കെ നാരായണൻ അധ്യക്ഷനായി.
ജനറൽ കൺവീനർ സി. വി. ബാലകൃഷ്ണൻ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് വി. ശംഭു, മുഖ്യരക്ഷാധികാരി ടി.വി കുഞ്ഞിക്കണ്ണൻ, ഉമേശൻ വേളൂർ, സി. വി.ഭാവനൻ, കെ. രാമചന്ദ്രൻ, എം.എം നാരായണൻ ഗുരുക്കൾ, കെ. രാഘവൻ, പി. വിജയൻ, കെ.ലക്ഷ്മി, എന്നിവർ സംസാരിച്ചു.
No comments