മൗക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ "വിളർച്ച", രോഗ നിർണ്ണയ ക്യാമ്പും , ക്ലാസ്സും നടത്തി
പെരുമ്പട്ട : വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് എന്ന സന്ദേശമുയർത്തി നടത്തി വരുന്ന ,വിവ ക്യാമ്പയിൻ ജനകീയവൽക്കരിക്കുന്ന പ്രവർത്തനത്തിൻ്റെ ഭാഗമായി മൗക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ,സന്നദ്ധ സംഘടനകളുടെയും സാമൂഹിക - സന്നദ്ധ പ്രവർത്തകരുടെയും സഹകരണത്തോടെ വിളർച്ച രോഗനിർണ്ണയ ക്യാമ്പും ,മരുന്ന് വിതരണവും, ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
പെരുമ്പട്ട സി.എച്.മുഹമ്മദ്കോയ സ്മാരക ഗവ:ഹയർസെക്കൻഡറി സ്‌കൂളിൽ(CH MKS GHSS)ൽ വെച്ച് നടത്തിയ പരിപാടിയിൽ, മൗകോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: സൂര്യാ രാഘവൻ ക്ലാസിന് നേതൃത്വം നൽകി.
എം.സി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.വിനോദൻ , മൗകോട്കുടുംബാരോഗ്യ കേന്ദ്രം പി.എച്.എൻ,പി.പി.സുമിത്ര, കെ.പി.അഹ്‌മദ് ഓട്ടപ്പടവ്,ടി.പി. ശാക്കിറ , എം.സിദ്ധീഖ്, ശാഫി അസ്അദി തുടങ്ങിയവർ സംസാരിച്ചു.
15 വയസ്സു മുതൽ 59 വയസ്സുവരെയുള്ള സ്ത്രീകൾക്ക് രക്തത്തിലെ ഹീമോഗ്ലോബിൻ്റെ കുറവ് മൂലമുണ്ടാകുന്ന ,ആരോഗ്യ പ്രശ്നം പരിഹരിക്കുവാനാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്.
തുടർ പ്രവർത്തനത്തിൻ്റെ ഭാഗമായി കുടുംബയോഗങ്ങൾ വഴി വാർഡ് തലത്തിൽ ക്യാമ്പ് സംഘടിപ്പിക്കുവാൻ സംഘാടക സമിതി രൂപീകരിച്ചു.
No comments