ബിരിക്കുളം സ്വദേശിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി പരാതി
പരപ്പ : ബിരിക്കുളം സ്വദേശിയായ യുവാവിനെ അബുദാബിയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായി. ബിരിക്കുളം പള്ളി വളപ്പിൽ സഫിയയുടെ മകൻ പി.വി.മുഹമ്മദ് ഹനീഫയെ (38) ആണ് കാണാതായത്. 2018 ജൂൺ 25 മുതൽ ഗൾഫിൽ പോകുന്നു എന്ന് പറഞ്ഞുപോയ ഹനീഫയെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. അബുദാബിയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും തിരച്ച നടത്തിയെങ്കിലും ഹനീഫയെ കണ്ടെത്താൻ ആയിട്ടില്ല.ഇതേ തുടർന്ന് ഭാര്യ എം എ ആയിഷ കഴിഞ്ഞദിവസം വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകി പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. രോഗിയായ മാതാവും ഭാര്യയും രണ്ടു പെൺകുട്ടികളുമാണ് മുഹമ്മദ് ഹനീഫയുടെ വീട്ടിലുള്ളത്.
No comments