Breaking News

അധ്യാപക അവാർഡ് ജേതാവിന് സഹപാഠികളുടെ സ്നേഹാദരവ് കാഞ്ഞിരടുക്കം വൈ എം സി എ ഹാളിലാണ് ചടങ്ങ് നടന്നത്


രാജപുരം : ബധിര വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ ജീവിതം സമർപ്പിച്ച അധ്യാപക അവാർഡ് ജേതാവ് ജോഷിമോൻ കെ ടി ക്ക് സഹപാഠികളുടെ സ്നേഹാദരവ്. കല്ലിയോട്ട് ഗവ:ഹയർ സെക്കൻഡറി സ്കൂൾ 1989-90 എസ് എസ് എൽ സി ബാച്ച് ഓർച്ചയും ചേർച്ചയുമാണ് അനുമോദനം നൽകിയത്.കാഞ്ഞിരടുക്കം വൈ എം സി എ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ജോൺസൺ കാഞ്ഞിരടുക്കം അധ്യക്ഷനായി.ടി കെ നാരായണൻ കോടോം സ്വാഗതവും എ പി നാരായണൻ നന്ദിയും പറഞ്ഞു. ബിനോയി കുര്യൻ ഉദയപുരം, ഉഷകുമാരി ടീച്ചർ, ശശിധരൻ എരുമക്കുളം എന്നിവർ സംസാരിച്ചു. ജോഷിമോൻ നന്ദി പ്രസംഗം നടത്തി.

No comments