Breaking News

എറണാകുളം ജില്ല പവർ ലിഫ്റ്റിംഗ് കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനം നേടി പാണത്തൂർ സ്വദേശിനി അശ്വിനി വിനോദ്


 പാണത്തൂർ: എറണാകുളം ജില്ല പവർ ലിഫ്റ്റിംഗ് അസോസിയേഷൻ സംഘടിപ്പിച്ച ബെഞ്ച് പ്രസ്സ്  കോമ്പറ്റീഷനിൽ എറണാകുളം ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം നേടി പാണത്തൂർ  സ്വദേശിനി അശ്വിനി വിനോദ്. 84 കിലോഗ്രാം കാറ്റഗറിയിലാണ് ഒന്നാം സ്ഥാനം നേടിയത്. കഴിഞ്ഞവർഷം നവംബറിൽ  നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ കോളേജ് വെയ്റ്റിംഗ് ലിഫ്റ്റിംഗ് കോമ്പറ്റീഷനിൽ 87 കിലോഗ്രാം കാറ്റഗറിൽ മൂന്നാം സ്ഥാനവും ഡിസംബറിൽ മുംബൈയിൽ നടന്ന ദേശീയ പവർ ലിഫ്റ്റിംഗ് മത്സരത്തിൽ ജൂനിയർ വനിതാ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു. ഇപ്പോൾ എറണാകുളം മഹാരാജാസ് കോളേജിൽ ബി എ ഹിസ്റ്ററി ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് അശ്വനി വിനോദ്. പാണത്തൂരിലെ  സി ആർ വിനോദ് - മിനി ദമ്പതികളുടെ മകളാണ്.


No comments