Breaking News

അമേരിക്കൻ വിസ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷത്തോളം രൂപ തട്ടി രണ്ട് പേർക്കെതിരെ രാജപുരം പോലീസ് കേസ് എടുത്തു


രാജപുരം : അമേരിക്കയിൽ വിസ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ കേസ് . പാണത്തൂർ സ്വദേശി അജിൽന്റെ പരാതിയിൽ ചെന്നൈ സ്വദേശി ജോസഫ് ഡാനിയേൽ 51, കോഴിക്കോട് തിരുവമ്പാടിയിലെ ബിബിൻ 30 എന്നിവർക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്. അമേരിക്കയിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ 193000 രൂപ വാങ്ങി ചതി ചെയ്തെന്നാണ് പരാതി. 2022 ജൂൺ 30 നായിരുന്നു പണം നൽകിയത്.

No comments