Breaking News

കള്ളാര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷക ചന്ത ആരംഭിച്ചു


കളളാര്‍ : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഓണ സമൃദ്ധി കര്‍ഷക ചന്ത കള്ളാര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. കള്ളാര്‍ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള വിപണിയുടെ ഉദ്ഘാടനം ബഹു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജിയുടെ അധ്യക്ഷതയില്‍ ബഹു: കള്ളാര്‍ പ്രസിഡന്റ് ടി.കെ. നാരായണന്‍ നിര്‍വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഗോപി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. ഗീത വാര്‍ഡ് മെമ്പര്‍മാരായ സബിത, സണ്ണി എബ്രഹാം, ലീല, വനജ, കൃഷ്ണകുമാര്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ കമലാക്ഷി എന്നിവര്‍ പ്രസംഗിച്ചു. കൃഷി ഓഫീസര്‍, കൃഷി ഭവന്‍ ജീവനക്കാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റര്‍ അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നാടന്‍ പച്ചക്കറികള്‍ വിപണിയെക്കാള്‍ 10 ശതമാനം അധിക തുക നല്‍കി സംഭരിച്ച് 30 ശതമാനം വില കുറച്ച് ഇവിടെ വില്പന നടത്തുന്നു.

No comments