Breaking News

സീനിയർ സിറ്റിസൺ ഫോറം എടത്തോട് യൂനിറ്റ് ഓണാഘോഷ പരിപാടി എടത്തോട് മിൽമാ ഹാളിൽ സംഘടപ്പിച്ചു


പരപ്പ : സീനിയർ സിറ്റിസൺ ഫോറം എടത്തോട് യൂനിറ്റ് ഓണാഘോഷ പരിപാടി എടത്തോട് മിൽമാ ഹാളിൽ സംഘടപ്പിച്ചു. യൂനിറ്റ് മെമ്പർ മാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഓണാഘോഷം വാർഡ്‌ മെമ്പർ ജോസഫ് വർക്കി ഉൽഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് കെ ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു സീനിയർ സിറ്റിസൺ ഫോറം ബളാൽ പഞ്ചായത്ത് പ്രസിഡണ്ട്  കുഞ്ഞിക്കണ്ണൻ പുഴക്കര മുഖ്യ പ്രഭാഷണം നടത്തി.ശശീധരൻ പി ആർ , പത്മനാഭൻ നായർ , ദാമോദരൻ കൊടക്കൽ , നാരായണി ടീച്ചർ ,തങ്കമണി സി.വി , ജാനകി  എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി കൃഷണൻ വി.വി.സ്വാഗതവും സായം പ്രഭാ കെയർ ഗീവർ ഗീത നന്ദിയും പറഞ്ഞു. ഓണസദ്യയോട് കൂടി പരിപാടി അവസാനിച്ചു,

No comments