കരിന്തളം സിഡിഎസിന് ഇത് പുതുമയുടെ ഓണപൂക്കാലം വിളവെടുക്കാൻ വിരിഞ്ഞത് 10000 ചെണ്ടുമല്ലികൾ
കരിന്തളം : കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പരിധിയിൽ വിവിധങ്ങളായ കുടുംബശ്രീ ജെ എൽ ജി കളുടെ നേതൃത്വത്തിൽ 10000 ചെണ്ടുമല്ലികളാണ് ഓണം വിപണി ലക്ഷ്യമാക്കി നട്ടുവളർത്തിയത് പ്രതികൂല കാലാവസ്ഥ തരണം ചെയ്ത് എല്ലാം വിളവെടുപ്പിനായി ഒരുങ്ങിക്കഴിഞ്ഞു മൂന്നാം വാർഡിലെ പ്രതിഭ കുടുംബശ്രീയിലെ പുലരി ജെ എൽ ജി യുടെ നേതൃത്വത്തിലുള്ള ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. എ ഡി എസ്സ് സെക്രട്ടറി സീന കെവി അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ സിഡിഎസ്സ് ചെയർപേഴ്സൺ ഉഷാരാജു, ശോഭ എം, രമണൻ എൻ വാളൂർ, രാഘവൻ കെ പി ,ആലാമി, കുഞ്ഞിക്കേളു, അനിൽ വാളൂർ തുടങ്ങിയവർ സംസാരിച്ചു. പ്രതിഭാ കുടുംബശ്രീ സെക്രട്ടറി സൗമ്യ കെ പി സ്വാഗതവും ജെൽജി അംഗം പത്മിനി കെ പി നന്ദിയും പറഞ്ഞു
No comments