Breaking News

കുന്നുംകൈ മൗകോട് സ്ഥിതി ചെയ്യുന്ന സുരക്ഷാ വേലി ഇല്ലാത്ത ട്രാൻസ്‌ഫോർമർ ഭീഷണിയാകുന്നു


കുന്നുംകൈ : സുരക്ഷാ വേലി ഇല്ലാതെ ഒരു ട്രാൻസ്‌ഫോർമർ , മൗകോട് ഗവ: എൽ പി സ്‌കൂളിന്റെ അല്പം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്,

 സ്‌കൂളിലേക്കും മദ്റസയിലേക്കും കൊച്ചു കുട്ടികൾ മുതൽ  ധാരാളം പേർ നടന്നു പോകുന്ന റോഡിന് അരികിലുള്ള ഈ ട്രാൻസ്‌ഫോർമർ കമ്പി വേലി കെട്ടി സുരക്ഷ ഒരുക്കിയില്ലങ്കിൽ വലിയ  അപകടത്തിന് സാധ്യത ഏറെയാണ് ,മാത്രവുമല്ല തെരുവ് വിളക്കുകളുടെ പ്രധാന സ്വിച്ചും അനുബന്ധ കാര്യങ്ങളും ഇതിനോട് അടുത്തുള്ള തൂണുകളിലാണ് സ്ഥാപിച്ചിരിക്കുന്നത് ,  സുരക്ഷാവേലി ഇല്ലാത്ത ഇവിടെ നിന്നും അത് കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധ അല്പം തെറ്റിപോയാലും അപകടമാണ്. പെരുമ്പട്ടയിലും സമാനമായ സ്ഥിതിയാണ് ഉള്ളത് .

പല പ്രാവശ്യം ഉത്തരവാദപെട്ടവരോട് ഫോണിലൂടെയും അല്ലാതെയും കാര്യത്തിന്റെ ഗൗരവം അറിയിച്ചിട്ടും  ,ശരിയാക്കാം എന്ന മറുപടി അല്ലാതെ ഇതുവരെയും നടപടി ഉണ്ടായില്ല എന്നാണ് നാട്ടുകാർ  പറയുന്നത്. വളരെ പെട്ടെന്ന് തന്നെ ഇതിന് പരിഹാരം ഉണ്ടാക്കണം എന്നാണ് ആവശ്യപെടുന്നത് .

No comments