Breaking News

അജീഷിന് കൈത്താങ്ങാവാൻ കാരംസ് ടൂർണമെൻ്റുമായി ഫ്രണ്ട്സ് ക്ലബ്ബ് കാട്ടിപ്പൊയിൽ മത്സരത്തിലൂടെ ലഭിക്കുന്ന തുക അജീഷ് ചികിൽസാ സഹായ കമ്മറ്റിക്ക് കൈമാറും


കരിന്തളം: ഇരുവൃക്കകളും, പാൻക്രിയാസും നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്ന  കാട്ടിപ്പൊയിലിലെ അജീഷിൻ്റെ കണ്ണീരൊപ്പാൻ ഫ്രണ്ട്സ് ക്ലബ്ബ് കാട്ടിപ്പൊയിൽ വ്യത്യസ്ത പരിപാടിയുമായി രംഗത്ത്. ഫ്രണ്ട്സ് ക്ലബ്ബിൻ്റെ ഭാരവാഹികൂടിയായ അജീഷിൻ്റെ വിദഗ്ദ ചികിത്സയ്ക്കുള്ള ധനശേഖരണത്തിനായി കണ്ണൂർ കാസർകോട് ജില്ലാ തല കാരംസ് ടൂർണമെൻ്റ് നടത്തുവാൻ തീരമാനിച്ചിരിക്കുകയാണ് ക്ലബ്ബ് ഭാരവാഹികൾ. 

നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലും പൊതുപ്രവർത്തനങ്ങളിലും കലാകായിക പ്രവർത്തനങ്ങളിലും വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന

കാട്ടിപ്പൊയിൽ ഫ്രണ്ട്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിലുള്ള ജില്ല കാരംസ് ടൂർണ്ണമൻ്റ്  21  ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ കാട്ടിപ്പൊയിലിൽ വെച്ച് നടക്കും. ഡബിൾസിൽ ഒന്നാം സ്ഥാനത്തെത്തുന്നവർക്ക് 5005 രൂപയും, രണ്ടാം സ്ഥാനക്കാർക്ക് 3001 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 1001 രൂപയും സിഗിംൾസിൽ 3001, 2001 രൂപയും വിജയികൾക്കെല്ലാം ട്രോഫിയും സമ്മാനിക്കും. മൽസരത്തിലുടെ ലഭിക്കുന്ന മുഴുവൻ തുകയും അജീഷ് ചികിൽസാ സഹായക കമ്മറ്റിക്ക് കൈമാറും. എൻട്രി ഫീസ് യഥാക്രമം 500, 300 എന്നിങ്ങനെയാണ്. മൽസരത്തിൽ പരമാവധി ടീമുകൾ പങ്കെടുത്ത് അജീഷിന് ഒരു കരുതലാകണമെന്ന് ക്ലബ്ബ് ഭാരവാഹികൾ അഭ്യർത്ഥിച്ചു. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9744569496, 9496048781 നമ്പറുകളിൽ ബന്ധപ്പെടണം.

No comments