Breaking News

ഗ്രന്ഥശാലകൾ ഡിജിറ്റലൈസ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ തുടങ്ങി


തൃക്കരിപ്പൂർ : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശാനുസരണം സംസ്ഥാനത്തെ ഗ്രന്ഥശാലകൾ ഡിജിറ്റലൈസ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ ഗ്രന്ഥശാലകളിൽ സജീവമായി.ആയിറ്റി ഇ.കെ.നായനാർ സ്മാരക വായനശാല& ഗ്രന്ഥാലയത്തിൽ ഡിജിറ്റലൈസേഷൻ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ഹോസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.വേണുഗോപാലൻ മാസ്റ്റർ നിർവഹിച്ചു.

ഗ്രന്ഥശാല പ്രസിഡന്റ്‌ രാഹുൽ.സി അധ്യക്ഷനായി.ലൈബ്രേറിയൻ സീമ.വി.പി, ഷിബു.കെ,തമ്പാൻ.കെ, ജിമേഷ്.ടി.വി, ആകാശ്.വി.പി,ശ്യാമള.കെ, അമൽ.വി.പി എന്നിവർ സംസാരിച്ചു.ഗ്രന്ഥശാല സെക്രട്ടറി സിദ്ധുലാൽ.ഇ സ്വാഗതം പറഞ്ഞു.

ജില്ലയിലെ മുഴുവൻ ഗ്രന്ഥശാലകളും പുസ്തക ശേഖരത്തിലെ പുസ്തകങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്ന പ്രവർത്തനം സപ്തംബർ 30 നകം പൂർത്തിയാക്കും.  കേരളം സമ്പൂർണ ഡിജിറ്റലൈസ് ചെയ്ത ലൈബ്രറികളുള്ള സംസ്ഥാനമാക്കി മാറ്റുന്നതിൻ്റെ മുന്നോടിയായാണ് ഈ പ്രവർത്തനം .ഗ്രന്ഥശാലകളിലെ പുസ്തകങ്ങളുടെ പേരുകൾ,ഗ്രന്ഥകർത്താവിൻ്റെ പേര്, വില, സാഹിത്യ വിഭാഗം തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ പബ്ലിക് എന്ന സോഫ്റ്റ് വെയറിൽ പകർത്തുന്നത്.തുടർന്ന് ഗ്രന്ഥശാലകളുടെ അംഗങ്ങളുടെ പേരുവിവരവും വിശദാംശങ്ങളും ഡിജിറ്റലൈസേഷന്റെ ഭാഗമാക്കി മാറ്റും.

2025 മാർച്ചോടെ കേരളം സമ്പൂർണ്ണ ഡിജിറ്റലൈസ് ചെയ്ത ലൈബ്രറികളുള്ള സംസ്ഥാനമായി മാറും.

No comments