Breaking News

കാഞ്ഞങ്ങാട് ഡിപ്പോയുടെ മാനന്തവാടി സർവീസ് ജനോപകാര പ്രദമായ രീതിയിൽ സമയം പുന:ക്രമീകരിച്ചു..വെള്ളരിക്കുണ്ടിൽ നിന്നും കാഞ്ഞങ്ങാടേക്ക് രാത്രി ബസ് ഏറെ പ്രയോജനകരമാവും


വെള്ളരിക്കുണ്ട് : 2019 മാർച്ച്‌ മാസത്തിൽ മാനന്തവാടി ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിച്ച കാഞ്ഞങ്ങാട് ബസിന്റെ അതേ സമയം ക്രമീകരിച്ച്, കാഞ്ഞങ്ങാട് യൂണിറ്റിന്റെ സർവീസ് മാനന്തവാടിയിൽ നിന്ന് വൈകുന്നേരം 3.45 ന്  പുറപ്പെട്ട്, ഇരിട്ടിയിൽ 5.40, ചെറുപുഴ 7.50, ഭീമനടി, വെള്ളരിക്കുണ്ട് 8.30, പരപ്പ 8.40, ഒടയഞ്ചാൽ 9.00, കാഞ്ഞങ്ങാട് 9.30 ന് എത്തുന്ന രീതിയിൽ സമയം ക്രമീകരിച്ചത് യാത്രക്കാർക്ക് ഉപകാരപ്രദമായി.

വയനാട് ഭാഗത്തു നിന്ന് ഉച്ചക്ക് 2.40 ന് ശേഷം ആലക്കോട്,ചെറുപുഴ വെള്ളരിക്കുണ്ട്, പരപ്പ, ഒടയഞ്ചാൽ ഭാഗത്തേക്ക് ബസുകൾ ഒന്നുമില്ല. കൂടാതെ വൈകുന്നേരം 5.00 ന് ശേഷം ഇരിട്ടിയിൽ നിന്നും ആലക്കോട്, ചെറുപുഴ, ചിറ്റാരിക്കൽ,വെള്ളരിക്കുണ്ട്,പരപ്പ, ഒടയഞ്ചാൽ, കാഞ്ഞങ്ങാട് ഭാഗത്തേക്ക് ബസുകൾ ഒന്നുമില്ലാത്തതിനാൽ മലയോര പ്രദേശത്തെ യാത്രക്കാർക്ക് വളരെ ഉപകാരപ്രദമായി. വയനാട്, ഇരിട്ടി ഭാഗത്തു നിന്ന് പാണത്തൂർ, പനത്തടി, മാലക്കല്ല്, രാജപുരം, ചുള്ളിക്കര ഭാഗത്തേക്ക് ഒടയഞ്ചാലിൽ നിന്ന് കണക്ഷൻ ബസുകൾ ലഭിക്കുകയും ചെയ്യും. 

കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി സമയത്തു ഷൊർണുർ വഴി പോകുന്ന ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ്‌, വിവേക് എക്സ്പ്രസിനും..

മംഗലാപുരം ജംഗ്ഷൻ വഴി പോകുന്ന പൂർണ്ണ എക്സ്പ്രസ്സ്‌, വെരാവൽ എക്സ്പ്രസ്സ്‌, ഓഖ എക്സ്പ്രസ്സ്‌ എന്നീ ദീർഘ ദൂര ട്രെയിന്കൾക്ക് പോകുന്ന മലയോര മേഖലയിൽ നിന്നുള്ള യാത്രക്കാർക്കും രാത്രി 9.30 ന് കാഞ്ഞങ്ങാട് എത്തുന്ന ഈ സർവീസ് ഉപകരിക്കും.

വൈകുന്നേരം 3.45 ന് മാനന്തവാടിയിൽ നിന്ന് കൊട്ടിയൂർ, ഇരിട്ടി, ചെറുപുഴ, വെള്ളരിക്കുണ്ട്, ഓടയഞ്ചാൽ വഴി കാഞ്ഞങ്ങാടേക്കുള്ള Ksrtc സർവീസ് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 70 ൽ പരം കുടിയേറ്റ കേന്ദ്രങ്ങളിലൂടെ പോകുന്നതിനാൽ മലയോര നിവാസികൾക്കും, ബത്തേരി, മീനങ്ങാടി, പുൽപള്ളി, കൽപ്പറ്റ മുതലായ പ്രദേശങ്ങളിൽ നിന്ന് കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ കുടിയേറ്റ മേഖലകളിലേക്ക് വരുന്നവർക്കും വളരെ ഉപകരിക്കും. കൂടാതെ റാണിപുരം, പൈതൽമല തുടങ്ങിയ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും പ്രധാന ക്ഷേത്രങ്ങളായ കൊട്ടിയൂർ,പയ്യാവൂർ, ആലക്കോട് അരങ്ങം,  ചെറുപുഴ അയ്യപ്പക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലേക്കും  ബന്ധപ്പെടുവാൻ വളരെ ഉപകരിക്കും.

രാവിലെ കാഞ്ഞങ്ങാട് നിന്ന് 8.00 ന് പുറപ്പെട്ട് ചെറുപുഴ 10.15, ഇരിട്ടി 12.45 മാനന്തവാടി 2.20 ന് എത്തുന്ന  സമയത്തിൽ മാറ്റങ്ങളില്ല.

No comments