അമേരിക്ക ജോലി വിസ തട്ടിപ്പ് ; പൂടംകല്ല് സ്വദേശിനിയുടെ പരാതിയിൽ വീണ്ടും കേസ്
രാജപുരം : വീണ്ടും അമേരിക്ക ജോലി വിസ തട്ടിപ്പ് പൂടംകല്ല് സ്വദേശിനിയുടെ പരാതിയിൽ രാജപുരം പോലീസ് കേസ് എടുത്തു. ഭർത്താവിന് അമേരിക്കയിൽ ജോലി ശരിയാക്കി തരാം ഇന്ന് വിശ്വസിപ്പിച്ചുകൊണ്ട് ചെന്നൈ സ്വദേശിയായ ജോസഫ് ഡാനിയേൽ, കോഴിക്കോട് സ്വദേശിയായ വിപിൻ എന്നിവർ ചേർന്ന് 362850 രൂപ തട്ടിയെടുത്തു എന്നാണ് പരാതി. മറ്റൊരു പരാതിയിൽ പാണത്തൂർ സ്വദേശിക്ക് അമേരിക്കൻ വിസ വാഗ്ദാനം ചെയ്തു പണം തട്ടിയ പരാതിയിൽ ഇതേ പ്രതികൾക്കെതിരെ രാജപുരം പോലീസ് കേസ് എടുത്തിരുന്നു.
No comments