ദേശീയ അധ്യാപകദിനത്തിൽ ഗുരുനാഥൻമാരെ ആദരിച്ച് ബി ജെ പി - കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റി
പരപ്പ : ഗുരുവിനെ ആദരിക്കുക എന്ന ഭാരതീയ സംസ്കാരത്തിന്റെ മഹനിയ പാരമ്പര്യം മുൻ നിർത്തി, ദേശീയ അധ്യാപകദിനത്തിൽ, പ്രിയപ്പെട്ട ഗുരുനാഥൻമാരെ ബി ജെ പി - കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്തിൽ സമുചിതമായി ആദരിച്ചു. പ്രമുഖ ആധ്യാൽമിക-സാമൂഹ്യ പ്രവർത്തകൻ കെ ബാലൻ മാസ്റ്റർ പരപ്പ, കെ ദാമോദരൻ മാസ്റ്റർ പരപ്പ, കുമ്പമ്പു മാസ്റ്റർ കരിന്തളം തുടങ്ങിയവരെയാണ് ആദരിച്ചത്. ബി.ജെ പി ജില്ലാ കമ്മിറ്റി അംഗം Adv. കെ രാജഗോപാൽ പൊന്നാടയണിയിച്ചു. ബി ജെ പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ് കെ ചന്ദ്രൻ അനുമോദനഫലകം കൈമാറി. ബി ജെ പി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി മധു വട്ടിപ്പുന്ന, കമ്മിറ്റി അംഗം അനീഷ് മേലാഞ്ചേരി, പരപ്പ ബൂത്ത് കമ്മറ്റി പ്രസിഡന്റ് രവീന്ദ്രൻ പാലക്കി, ജനറൽ സെക്രട്ടറി സുരേന്ദ്രൻ, ജൻമഭൂമി ലേഖകൻ ഹരി പരപ്പ തുടങ്ങിയവർ നേതൃത്വം നൽകി
No comments