ഹൃദയവാൽവിന് അസുഖം ബാധിച്ച് ചികത്സയിലുള്ള പരപ്പ മൂലപ്പാറ സ്വദേശിനിയായ ഉമാദേവി തുടർചികത്സക്കായി സഹായം തേടുന്നു
പരപ്പ : കോടോം ബേളൂർ ഗ്രാമപഞ്ചായത്തിൽ 10-ാം വാർഡ് മൂലപ്പാറ താമസിക്കുന്ന ഉമാദേവി.എ W/o. സുഭാഷ് എന്നവർക്ക് ഹൃദയവാൽവിന് അസുഖം ബാധിച്ച് ചികിത്സ നടത്തി കൊണ്ടിരിക്കുകയാണ്. ചികിത്സയ്ക്ക് വലിയ തുക ഇപ്പോൾ തന്നെ ചിലവായി. ഡോക്ടർമാർ ഇപ്പോൾ ഒരു അടിയന്തിര ഓപ്പറേഷൻ വേണമെന്ന് നിർദേശിച്ചിരിക്കുകയാണ്. ചിലവുകൾ എല്ലാം കൂടി 5 ലക്ഷം രൂപയിൽ കൂടുതൽ വേണ്ടി വരുമെന്ന് അറിയാൻ കഴിഞ്ഞു. മൂന്ന് ചെറിയ കുട്ടികളുള്ള ഇവർ കൂലിപ്പണി എടുത്താണ് ജീവിക്കുന്നത്. ഭീമമായ തുക ഈ കുടുംബത്തിന് താങ്ങാൻ സാധിക്കുന്നതല്ല. അതിനാൽ ഈ കുടുംബത്തിനെ സാമ്പത്തികമായി സഹായി ക്കുന്നതിനുവേണ്ടി പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഭൂപേഷ്.കെ രക്ഷാധികാരിയായും കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 10-ാം വാർഡ് മെമ്പർ ചെയർമാനായും ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഉദാരമതികളായ വ്യക്തികളിൽ നിന്നും, സംഘടനകളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും ധനസമാഹരണം നടത്തുന്നതിനായി ചികിത്സാ കമ്മിറ്റി ചെയർമാന്റേയും കൺവീനറുടേയും പേരിൽ കേരള ബാങ്ക് പരപ്പ ശാഖയിൽ ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. (A/c.No.181312801200586, IFSC: KSBK0001813)
ഒരു ജീവൻ രക്ഷിക്കാനുള്ള ഈ ഉദ്യമത്തിന് നിർലോഭമായ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് താങ്കളാൽ കഴിയുന്ന സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
A/c.No.: 181312801200586
IFSC: KSBK0001813 കേരള ബാങ്ക് പരപ്പ ശാഖ
രക്ഷാധികാരി
ശ്രീ.ഭൂപേഷ്.കെ
വൈസ്പ്രസിഡന്റ്
പരപ്പ ബ്ലോക്ക് പഞ്ചായത്ത്
ഫോൺ: 9446270473
ചെയർമാൻ ശ്രീ.പി.ഗോപാലകൃഷ്ണൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി
ചെയർമാൻ, കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് Cod: 9447926440
കൺവീനർ സോജു.പി മൂലപ്പാറ Con6: 7012739685
No comments