Breaking News

നീലേശ്വരം തട്ടാച്ചേരി സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരൻ ട്രെയിൻ തട്ടി മരിച്ചു


നീലേശ്വരം: തട്ടാച്ചേരിയിലെ കൈവേലിക്കൽ കെ.കുമാരൻ (65) നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ചു. ലോട്ടറി വിൽപ്പനക്കാരനാണ്. പരേതരായ കടുങ്ങന്റെയും കുമ്പയുടെയും മകനാണ്. ഭാര്യ: കെ.ലത. മക്കൾ: ശ്രീജേഷ് (സഹകരണ സംഘം ജീവനക്കാരൻ), ശ്രീജിഷ (സഹകരണ സംഘം സെക്രട്ടറി കണ്ണൂർ). മരുമക്കൾ: വിനോദ് (ഇലക്ട്രീഷ്യൻ, കണ്ണൂർ), കവന (കുന്ദാപുരം). സഹോദരങ്ങൾ: രാഘവൻ, രവി, ബാലകൃഷ്ണൻ, ജാനകി,ചന്ദ്രമതി.

No comments