ഏച്ചിപൊയിൽ -മൺഡപം റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു മെക്കാഡം ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണം ; സി.പി.ഐ.എം. ഏച്ചിപൊയിൽ ബ്രാഞ്ച് സമ്മേളനം
വരക്കാട് : ഏച്ചിപൊയിൽ -മൺഡപം റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു മെക്കാഡം ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് സി.പി.ഐ.എം ഏച്ചിപൊയിൽ ബ്രാഞ്ച്സമ്മേളനം ആവശ്യപ്പെട്ടു.
ഭീമനടി- ചിറ്റാരിക്കാൽ റോഡിനേയും, കുന്നംകൈ - മൺഡപം റോഡിനേയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡാണിത്. കേവലം നാലു കിലോമീറ്ററിൽ താഴെമാത്രംദൂരം വരുന്ന ഈറോഡ് ഗതാഗതയോഗ്യമാക്കിയാൽ ഒറ്റപ്പെട്ടുകിടക്കുന്ന മേൽപറഞ്ഞ പ്രദേശത്തെ ഹരിജൻ കോളനിയിലുൾപ്പെടെയുള്ള നൂറ് കണക്കിനാൾക്കാർക്ക് ഉപകാരപ്രദമാകും.
ആയുർവ്വേദ വീക്കിലി ഡിസ്പെൻസറി, എസ് എൻ ഡി പി ശാഖാമന്ദിരം ,പള്ളി, അംഗൺവാടികൾ, സാംസ്കാരിക നിലയം, ഗ്രന്ഥശാല എന്നിവ ഇവിടെ പ്രവർത്തിക്കുന്നു. വെസ്റ്റ്എളേരി പഞ്ചായത്തിലെ ഏറ്റവുംവലിയ പച്ചക്കറി കൃഷി മേഖലയും ഏച്ചിപ്പൊയിലാണ്. ഈ പ്രദേശത്തുകാർക്ക് നർക്കിലക്കാട് ഗവ: ആശുപത്രി, എളേരിതട്ട് ഗവ: കോളേജ്, ഹൈസ്ക്കൂൾ, യു പി സ്കൂൾ, ആരാധനാലായങ്ങൾ, കച്ചവട സ്ഥാപനങ്ങൾ, വില്ലേജ് ഓഫീസ്,പഞ്ചായത്ത് ഓഫീസ്
എന്നിവിടങ്ങളിൽ പോകണമെങ്കിൽ കിലോമീറ്റർദൂരം കാൽനടയായി സഞ്ചരിക്കുകയൊ, കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കുകയൊ വേണം .നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഈറോഡ് ഏറ്റെടുക്കുന്നതിനാവശ്യമായ സർവ്വെയും മറ്റ് പ്രാരംഭ നടപടികളും നേരത്തെതന്നെ നടത്തിയതാണെങ്കിലും തുടർ നടപടിയുണ്ടായില്ല. ഈ റോഡ് പൂർത്തിയായാൽ കണ്ണൂർ ജില്ലയിലെ ചെറുപഴയുമായും, പാടിച്ചാലുമായും ബന്ധപ്പെടാൻ ഏറ്റവും എളുപ്പവുമാണ്.
സമ്മേളനം കെ.പി നാരായണൻ ഉൽഘാടനം ചെയ്തു. ജിഷ വി.സി അദ്ധ്യക്ഷത വഹിച്ചു. എൻ .വി .ശിവദാസൻ, കൈനി ജനാർദ്ദനൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം വി രാജേഷ്, പഞ്ചായത്ത് മെമ്പർ ബിന്ദു മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി പി .സി .ജെബിയെ തെരഞ്ഞെടുത്തു. ഈ പ്രദേശത്തു നിന്ന് ആദ്യമായി എം ബി ബി എസ്സിന് അഡ്മിഷൻ ലഭിച്ച പി എം അഭിലാഷിനേയും , കവിയും, സാംസ്കാരിക പ്രവർത്തകനുമായ കെ.പി.നാരായണനേയും
എം വി രാജേഷും, എൻ വി ശിവദാസനും ഉപഹാരം നൽകി അനുമോദിച്ചു.
No comments