ഏഴിമല നാവിക അക്കാദമിയിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഒഴിവുകൾ: അപേക്ഷ 29വരെ
കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിൽ 2025 ജൂൺ മുതൽ ആരംഭിക്കുന്ന ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. ഷോർട്ട് സർവീസ് കമ്മീഷൻ (SSC) ഗ്രാന്റിനായി അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കുമാണ് അവസരം. ആകെ 250 ഒഴിവുകൾ ഉണ്ട്. എക്സിക്യൂട്ടീവ് ബ്രാഞ്ച്, ജനറൽ സർവീസ്,എയർ ട്രാഫിക് കൺട്രോളർ, നേവൽ എയർ ഓപ്പറേഷൻസ് ഓഫീസർ, പൈലറ്റ്, ലോജിസ്റ്റിക്സ്, നേവൽ ആർമമൻ്റ് ഇൻസ്പെക്ടറേറ്റ് കേഡർ, എജ്യുക്കേഷൻ ബ്രാഞ്ച് എജ്യുക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ച്, എഞ്ചിനീയറിങ് ബ്രാഞ്ച് (ജനറൽ സർവീസ്) വിഭാഗങ്ങളിലാണ് ഒഴിവുകൾ.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അതത് ബ്രാഞ്ചുകൾ/ കേഡറുകൾ എന്നിവക്ക് കീഴിൽ പരിശീലനം നൽകും.
https://joinindiannavy.gov.in/ 29 വരെ അപേക്ഷ നൽകാം. എഴുത്ത് പരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് .
No comments