വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എടത്തോട് ടൗണിൽ ജീവിത ശൈലി രോഗ നിർണ്ണയ സായാഹ്ന ക്യാമ്പ് നടത്തി
പരപ്പ : വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എടത്തോട് ടൗണിൽ വച്ച് ജീവിത ശൈലി രോഗ നിർണയത്തിനുള്ള സായാഹ്ന ക്യാമ്പ് നടത്തി. വ്യത്യസ്ത തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സൗകര്യപ്രദമായ രീതിയിൽ രോഗനിർണയത്തിനുള്ള അവസരം ഒരുക്കുന്നതിനാണ് സായാഹ്നക്യാമ്പുകൾ നടത്തുന്നതെന്ന് മെഡിക്കൽ ഓഫീസർ ഡോ വി.ഷിനിൽ അറിയിച്ചു. ബളാൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ജോസഫ് വർക്കി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ, ആരോഗ്യപ്രവർത്തകരായ ഷെറിൻ , നിഖിഷ എം ആർ , മായ മാത്യു, നാജിയ എം , സുലോചന എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും വെള്ളരിക്കുണ്ട്, ബളാൽ, കല്ലെഞ്ചിറ ടൗണുകളിലും സായാഹ്നംക്യാമ്പ് ഉണ്ടായിരിക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
No comments