ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോൽസവം: സംഘാടക സമിതി രൂപീകരണയോഗം 12 ന്
കരിന്തളം: ഈ വർഷത്തെ ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോൽസവം യഥാക്രമം കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂൾ, എസ് കെ ജി എം എ യു പി സ്ക്കൂൾ കുമ്പളപ്പള്ളി എന്നിവിടങ്ങളിലായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ശാസ്ത്രോൽസവം നാടിന്റെ ഉൽസവമാക്കി മാറ്റുവാനുള്ള സംഘാടക സമതി രൂപീകരണ യോഗം സെപ്റ്റംബർ-12 ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂളിൽ വെച്ച് ചേരും. യോഗത്തിൽ മുഴുവൻ നാട്ടുകാരും സന്നദ്ധ സംഘടന, ക്ലബ്, കുടുംബശ്രീ ഭാരവാഹികൾ ഉൾപ്പെടെ മുഴുവനാളുകളും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
No comments