Breaking News

കാസറഗോഡ് ഗവൺമെൻറ് കോളേജിൽ എൻ സി സി 32 കേരള ബറ്റാലിയന്റെ നേതൃത്വത്തിൽ നടന്ന ക്യാംപിൽ മുഖ്യാതിഥിയായി ജില്ലാ പോലീസ് മേധാവി


കാസറഗോഡ് : കാസറഗോഡ് ഗവൺമെൻറ് കോളേജിൽ എൻ സി സി 32 കേരള ബറ്റാലിയന്റെ നേതൃത്വത്തിൽ നടന്ന ക്യാംപിൽ മുഖ്യാതിഥിയായി ജില്ലാ പോലീസ് മേധാവി ശ്രീമതി ശില്പ ഡി  ഐ പി എസ് . ക്യാംപിന്റെ ഭാഗമായി ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ മാർഗനിർദ്ദേശ  ക്ലാസ് ഉത്‌ഘാടനം ചെയ്ത് കേഡറ്റ്‌സുമായി സംവദിക്കുകയും , പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ എന്നിവ വിശദീകരിച്ചു, കേഡറ്റുകളുടെ സംശയങ്ങൾക്ക് മറുപടി നൽകി .കൂടാതെ സൈബർ കുറ്റകൃത്യങ്ങൾ മയക്കുമരുന്ന് ഉപയോഗം എന്നിവയ്ക്ക് എതിരെയുള്ള നിയമങ്ങളെക്കുറിച്ചും കേഡറ്റ്‌സുകളെ ബോധവൽക്കരിച്ചു . കേണൽ സി സജീന്ദ്രൻ അധ്യക്ഷത വഹിച്ചു ലെഫ്റ്റനെന്റ് കേണൽ ടി വി അനുരാജ് സീനിയർ അണ്ടർ ഓഫീസർ എൻ നന്ദകിഷോർ  എന്നിവർ പ്രസംഗിച്ചു.

No comments