പരപ്പ സ്കൂൾ കോമ്പൗണ്ടിൽ പാർക്ക് ചെയ്ത കാർ കല്ലുകൊണ്ട് വരഞ്ഞ് വികൃതമാക്കി സാമൂഹ്യദ്രോഹികൾ
പരപ്പ: പരപ്പ സ്കൂൾ കോമ്പൗണ്ടിൽ പാർക്ക് ചെയ്ത കാർ കല്ലുകൊണ്ട് വരഞ്ഞ് വികൃതമാക്കി സാമൂഹ്യദ്രോഹികൾ. ഇന്നലെ വൈകുന്നേരം 4 മണിക്ക് ആണ് സംഭവം. കാറിന്റെ ഗ്ലാസിന് ഉൾപ്പെടെ കല്ലുകൊണ്ട് വരഞ്ഞിട്ടുണ്ട്. കാരാട്ട് ഓട്ടോ ഡ്രൈവർ ശിഹാബിന്റെ സഹോദരി ഭർത്താവ് നൗഷാദ് പുഴക്കര എന്ന ആളുടെ കാറാണ് സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചത്. 2006 എസ് എസ്എൽ സി ബാച്ചിന്റെ കൂടിച്ചേരലിന് സംഘാടകസമിതി ഉണ്ടാക്കാനാണ് ശിഹാബ് കാറുമായി അവിടെ വന്നത്. വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകുമെന്ന് ശിഹാബ് അറിയിച്ചു.
No comments