വെള്ളരിക്കുണ്ടിൽ ഗോത്ര കവി സംഗമവും സംവാദവും 28 ന്
മലയോര സാംസ്ക്കാരിക വേദിയുടെ 11-ാമത് സംവാദ സദസ് സെസ്റ്റബർ 28 ന് മൂന്ന് മണിക്ക വെള്ളരിക്കുണ്ട് വ്യാപാര ഭവനിൽ നടക്കും.
ജില്ലയിലെ പ്രമുഖ ഗോത്രകവികളുടെ സംഗമവും ആശയ സംവാദവുമാണ് പരിപാടി. കവിത അവതരണവും നാടൻ കലാവിരുന്നു മുണ്ടാകും.
2022 ജൂലൈ രണ്ടിന് സ്വതന്ത്ര ചിന്തകൻ ഡോ കൽപ്പറ്റ നാരായണ നാണ് ഒന്നാമത്തെ സംവാദത്തിൽ പങ്കെടുത്തത്. തുടർന്ന് ഇങ്ങോട്ട് പക്ഷമുള്ളവരും അല്ലാത്തവരുമായ പ്രമുഖർ പരിപാടികളിൽ പങ്കെടുത്തു.
28 ന് നടക്കുന്ന പരിപാടിയിൽ എളേരിത്തട്ട് ഗവ കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ പി.സി.അഷറഫ് മുഖ്യാതിഥി ആയിരിക്കും. എല്ലാ വിഭാഗം ആളുകളുടേയും ജനാധിപത്യ അവകാശവും അഭിപ്രായ സ്വാതന്ത്ര്യവും അംഗീകരിച്ച് മുന്നോട്ട് നീങ്ങുന്നതിനാൽ മലയോര സാംസ്ക്കാരിക വേദിക്ക് പൊതുജന പിന്തുണ ആർജിക്കാനായെന്ന് ഭാരവാഹികൾ പറഞ്ഞു
No comments