നീതിക്കു വേണ്ടി തെരുവിലിറങ്ങി കളരി ഗുരുക്കന്മാർ തലസ്ഥാന നഗരിയിൽ പ്രതിഷേധ കളരിപ്പയറ്റ് ഘോഷയാത്ര നടത്തി
തിരുപനന്തപുരം: കളരിപ്പയറ്റ് സംരക്ഷണ മഹാസമതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല പ്രക്ഷോഭം വിജയത്തിലേക്ക് ,1250 ഓളം അഭ്യാസികളും ഗുരുക്കന്മാരും അണിനിറഞ്ഞ പ്രക്ഷോഭ പരിപാടി ഓൺലൈനായി പത്മശ്രീ മീനാക്ഷി അമ്മ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു വളപ്പിൽ കരുണൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു ക്രിസ്റ്റോ ഗുരുക്കൾ കാസർഗോഡ്
കെ.ബി മുഹമ്മദ് ഗുരുക്കൾ, കളരിക്കൽ അനീഷ് ഗുരുക്കൾ, അൻവർ സാദത്ത് ഗുരുക്കൾ , ബാലരാമപുരം വിജയൻ വൈദ്യർ, ജയപ്രകാശ് ഗുരുക്കൾ, കെ വി രാജൻ ഗുരുക്കൾ റിച്ചാർഡ് സാൻഡോ ഗുരുക്കൾ തുടങ്ങിയവർ സംസാരിച്ചു, തുടർന്ന് കേരള സ്പോർട്സ് കൗൺസിൽ മുമ്പിൽ പ്രതിഷേധ പ്രദർശനം നടന്നു,പുളിമൂട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ കളരിപ്പയറ്റ് ഘോഷയാത്ര ബാലരാമപുരം വിജയൻ വൈദ്യർ ഓഫ് ചെയ്തു,2500 പേര് ഒപ്പിട്ട ഭീമ ഹർജി കേരള സ്പോർട്സ് കൗൺസിൽ കൊടുക്കുകയും നടപടി സ്വീകരിക്കാവുന്ന ഉറപ്പിന്മേൽ സമാധാനപരമായി പിരിഞ്ഞു പോവുകയും ചെയ്തു. കാസർഗോഡിൽ നിന്ന് 22 ഓളം കളരി ഗുരുക്കന്മാരും ശിഷ്യന്മാരും പ്രതിഷേധത്തിൽ അണിനിരുന്നു
No comments