Breaking News

കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബിരിക്കുളത്ത് പന്തംകൊളുത്തി പ്രകടനം നടത്തി

പരപ്പ : പൊതുവിപണിയിലെ രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടുക, രാഷ്ട്രീയ ലാഭത്തിനായ് തൃശൂർ പൂരം കലക്കാൻ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരിക,ആഭ്യന്തര വകുപ്പിലെ ക്രിമിനൽ വൽക്കരണം അവസാനിപ്പിക്കുക, മാഫിയ സംരക്ഷകനായ മുഖ്യന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് KPCC യുടെ ആഹ്വാനപ്രകാരം  ബിരിക്കുളത്ത്  പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. കേരള സംസ്ഥാനത്തി കത്ത് ക്രമസമാധാനം ഉറപ്പ് വരുത്താൻ ചുമതലയുള്ള ADGP മുഖ്യമന്ത്രി പിണറായ് വിജയൻ്റെ ഒത്താശയോടെ RSS ൻ്റെ ഏജൻ്റായ് കൊള്ളയ്ക്കും അക്രമത്തിനും കുടപിടിക്കുമ്പോൾ ചെവിക്ക് പിടിച്ച് പുറത്താക്കാൻ നട്ടെല്ലില്ലാത്ത സർക്കാറായ് LDF അധ:പതിച്ചുവെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് DCC മെമ്പർ സി വി ഭാവനൻ സംസാരിച്ചു. മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസ് അധ്യക്ഷത വഹിച്ചു. ബൂത്ത് പ്രസിഡൻ്റ് ഷെരീഫ് കാരാട്ട് സ്വാഗതമാശംസിച്ചു. നേതാക്കളായ സി ഒ സജി, കെ പി ചിത്രലേഖ, നൗഷാദ് കാളിയാനം, സി വി ബാലകൃഷ്ണൻ, അജയൻ വേളൂർ , കണ്ണൻ പട്ട്ളം, ബാലഗോപാലൻ കാളിയാനം,റെജി തോമസ്, മനോഹരൻ വരഞ്ഞൂർ, ജോണി കൂന്നാണി ,രാജീവൻ കാളിയാനം, വിഷ്ണു പ്രകാശ്, ലിയോൺസ് ബിരിക്കുളം' തുടങ്ങിയവർ സംസാരിച്ചു. കഴിവ് കെട്ട സർക്കാറിൻ്റെ നെറികെട്ട ഭരണത്തിനെതിരെ ശക്തമായ പ്രതിഷേധമിരമ്പുന്ന പ്രകടനത്തിന് സി കെ ബാലചന്ദ്രൻ, ടി ബാലകൃഷ്ണൻ, ശ്രീനാഥ് കാളിയാനം, ജോഷി തോമസ്, വർക്കി പന്തമാക്കൻ, സിജുചേലക്കാട്ട്, , ഹരിശങ്കർ കോളം കുളം തുടങ്ങിയവർ നേതൃത്വം നല്കി.

No comments