വൈ എം സി എ വെള്ളരിക്കുണ്ടിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഓണകിറ്റ് വിതരണം ആരംഭിച്ചു
വെള്ളരിക്കുണ്ട് : വൈ എം സി എ വെള്ളരിക്കുണ്ടിന്റെ നേതൃത്വത്തിൽ ഓണകിറ്റ് വിതരണം ആരംഭിച്ചു. പ്രദേശത്തെ നിർധനരായ കുടുംബങ്ങൾക്കാണ് ആയിരത്തോളം രൂപയുടെ സാധനങ്ങൾ അടങ്ങിയ കിറ്റ് തയ്യാറാക്കിയത്. വിതരണത്തിന് മുന്നോടിയായി തയ്യാറാക്കിയ ഓണകിറ്റുകൾ YMCA ഭാരവാഹികൾ പ്രോഗ്രാം കൺവീനറെ ഏൽപ്പിച്ചു. പ്രസിഡന്റ് കെ എ സാലു, സെക്രട്ടറി സജി പെകയിൽ, ട്രെഷറർ ജെയിംസ് പൂവത്തിൻമൂട്ടിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
No comments