ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിൽ മുക്കു പണ്ടം പണയപ്പെടുത്തി 6 ലക്ഷത്തോളം രൂപ തട്ടി നാലുപേർക്കെതിരെ കേസ്
കാഞ്ഞങ്ങാട്: ഹോസ്ദുർഗ് സർവീസ് സഹകരണ ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിൽ മുക്കു പണ്ടം
പണിപ്പെടുത്തി 6 ലക്ഷത്തോളം രൂപ തട്ടിയെടുത്ത നാലുപേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ബാങ്കിന്റെ മെയിൻ ബ്രാഞ്ചിൽ നിന്നും നാലു വളകൾ പണയപ്പെടുത്തി 69,000 രൂപ തട്ടിയെടുത്ത കാഞ്ഞങ്ങാട് സൗത്ത് പടിഞ്ഞാറെ പനങ്കാവിൽ കെ ബാബുവിനെതിരെയും മെയിൻ ബ്രാഞ്ചിൽ നിന്ന് തന്നെ മൂന്ന് വളകൾ പണയപ്പെടുത്തി ഒരു ലക്ഷത്തി പതിനേഴായിരം രൂപ തട്ടിയെടുത്ത ആറങ്ങാടി നിലാങ്കര വികെ ഹൗസിൽ അഷറഫ് പഴയപാട്ടില്ലത്തിനെതിരെയും സെക്രട്ടറി എച്ച് പ്രദീപ്കുമാർ നൽകിയ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ബാങ്കിന്റെ ഹോസ്ദുർഗ് സായാഹ്ന ശാഖയിൽ നാലു വളകൾ പണയപ്പെടുത്തി 2,77,700 രൂപ തട്ടിയെടു ത്തിന് ബ്രാഞ്ച് മാനേജർ പുല്ലൂർ മധുരക്കാട്ടെ പി സിന്ധുവിന്റെയും ആറങ്ങാടി ബ്രാഞ്ചിൽ 4 വളകൾ പണയപ്പെടുത്തി 1,32,000 രൂപയും തട്ടിയെടുത്തതിന് മാനേജർ എം സുനിലിന്റെയും പരാതിയിൽ ആറങ്ങാടി വടക്കൻ വീട്ടിൽ മുഹമ്മദ് റിയാസിനെതിരെയും ഹോസ്ദുർഗ് പോലീസ് കേസെടുത്തു.
No comments