Breaking News

ഗണേശ വിഗ്രഹനിമഞ്ജന ഘോഷയാത്രക്ക് മലയോരത്തും ഒരുക്കങ്ങൾ പൂർത്തിയായി..കൊന്നക്കാട് നിന്നും പുങ്ങംചാലിലേക്ക് ഗണപതി വിഗ്രഹ നിമഞ്ജന ഘോഷയാത്ര നടക്കും


വെള്ളരിക്കുണ്ട് : ഗണപതി ഭഗവാന്റെ ജന്മദിനമെന്ന നിലയ്ക്ക് രാജ്യമെമ്പാടും ആഘോഷിക്കുന്ന ഉത്സവമായ  വിനായക ചതുർത്ഥി അഥവാ ഗണേശചതുർത്ഥിആഘോഷങ്ങൾക്ക് മലയോരത്തും ഒരുക്കങ്ങൾ പൂർത്തിയാവുന്നു..

പുങ്ങംചാൽ സംസ്കൃതി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ഈമാസം 8 ന് നടക്കുന്ന ആഘോഷപരിപാടികളുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു..
8 ന് രാവിലെ കൊന്നക്കാട് മുത്തപ്പൻ മഠപ്പുരസന്നിധിയിൽ വിഗ്രഹപ്രതിഷ്ഠ നടക്കും.
വെള്ളരിക്കുണ്ട് കക്കയം ക്ഷേത്രമേൽ ശാന്തി ഗണേഷ് ഭട്ട് പ്രതിഷ്ഠചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.
തുടർന്ന് മഹാഗണപതി ഹോമം. നാമജപം മംഗളആരതി എന്നിവ നടക്കും.

  വൈകിട്ട് 4 മണിക്ക് മുത്തുക്കുടകൾ. വാദ്യ ഘോഷങ്ങൾ. ഭജന സംഘങ്ങൾ.  എന്നിവയുടെ അകമ്പടിയോടെ 
കൊന്നക്കാട് നിന്നും പുങ്ങംചാലിലേക്ക് 
 ഗണപതി വിഗ്രഹം വഹിച്ചു കൊണ്ട്  ഘോഷയാത്രനടക്കും.

ഭക്തജനമനസുകളെ സാക്ഷിനിർത്തി രാത്രി 8 മണിയോടെ  ചൈത്ര വാഹിനിപുഴയിൽ   ഗണേശ വിഗ്രഹനിമഞ്ചനംചെയ്യും.
 വിഗ്രഹനിമഞ്ജനചടങ്ങിനായി 
 നാടാകെ ഒഴുകിയെത്തു മെന്നും ജാതി മത ഭേദമന്യേ ആർക്കും 
 ഗണപതി വിഗ്രഹത്തിന് പുഷ്പങ്ങൾ അർപ്പിക്കാമെന്നും സംഘാടകർ പറഞ്ഞു..

പുതിയ തുടക്കങ്ങളുടെയും വിഘ്‌നങ്ങൾ അകറ്റുന്നതിന്റെയും ദൈവമായിട്ടാണ് വിശ്വാസികൾ ഗണപതിഭഗവാനെ കാണുന്നത്..

No comments