സംസ്ഥാന അധ്യാപക അവാർഡ് ജേതാവും സംസ്ഥാന സ്പോർട്സ്കൗൺസിൽ അംഗവുമായിരുന്നകെ.ഹസൻ മാസ്റ്റർ(84) അബൂദാബിയിൽഅന്തരിച്ചു
കാഞ്ഞങ്ങാട്: സംസ്ഥാന അധ്യാപക അവാർഡ് ജേതാവും സംസ്ഥാന സ് പോർട്സ്
കൗൺസിൽ അംഗമായിരുന്ന റിട്ട.
അധ്യാപകനും പ്രമുഖ കായിക സംഘാടകനുമായ
കെ.ഹസൻ മാസ്റ്റർ(84) അബൂദാബിയിൽ
അന്തരിച്ചു.
അബുദാബിയിൽ മക്കളുടെ കൂടെ
താമസിക്കുന്നതിനിടയിൽ
വൈകിട്ട് 6 മണിയോടെ കിംഗ് ഖാലിഫ ആശുപത്രിയിൽ വെച്ചാണ് മരണം .
അജാനൂർ മാപ്പിള ഗവ. സ്കൂൾ , ഹോസ്ദുർഗ് ഗവ.സ്കൂളിലും കാസർകോട് ഗവ.മുസ്ലിം ഹൈസ്കൂളിലും അധ്യാപകനായിട്ടുണ്ട്
ഭാര്യ: തലശ്ശേരിയിലെ പ്രസിദ്ധ കുടുംബമായ അച്ചാരത്ത് തറവാട്ടിലെ ഫാത്തിമത്ത് സുഹറ(അജാനൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ), മക്കൾ: ഡോ.ശബാന,
ഡോ.ശഹീൻ, ഷജീർ(എഞ്ചീനിയർ),
ഷബീർ(എഞ്ചിനീയർ) (എല്ലാവരും അബുദാബിയിൽ).
No comments