Breaking News

കാസർഗോഡ് ജില്ല സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിങ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ ലേബർ ഓഫീസ് ധർണ നടത്തി


കാസർഗോഡ് : സുരക്ഷാ ജീവനക്കാർ ലേബർ ഓഫീസ് ധർണ്ണ നടത്തി . ജോലി സുരക്ഷ ഉറപ്പുവരുത്തുക,മിനിമം വേതനം പുതുക്കി നിശ്ചയിക്കുക, ഏജൻസികളുടെ ചൂഷണം അവസാനിപ്പിക്കുക, ഡ്യൂട്ടി സമയം എട്ടുമണിക്കാറായി നിജപ്പെടുത്തുക, ലേബർ എൻഫോഴ്സ്മെന്റ് ശക്തിപ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്  പ്രൈവറ്റ് സെക്യൂരിറ്റി അലൈയ്ഡ്വ ർക്കേഴ്സ് യൂണിയൻ (സിഐടിയു) നാഷണൽ കോർഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ദേശീയ അവകാശ ദിനത്തോടനുബന്ധിച്ച് കാസർഗോഡ് ജില്ല സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിങ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ ലേബർ ഓഫീസ് ധർണ നടത്തി സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് കാറ്റാടി കുമാരൻ ഉദ്ഘാടനം ചെയ്തു,

 യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ സുഗജൻ അധ്യക്ഷത വഹിച്ചു ..കെ.വി.രാഘവൻ,എം.വി.ശ്രീധരൻ, ടി.വി .രാമകൃഷ്ണൻ,എം.കെ വിജയകുമാർ,സി. പവിത്രൻ, എൻ.വി.സുജാതൻ എന്നിവർ സംസാരിച്ചു യൂണിയൻ സെക്രട്ടറി നാരായണൻ  തെരുവത്ത് സ്വാഗതം പറഞ്ഞു.

No comments